ഇത് ചെകുത്താൻമാരുടെ നാട് ! എട്ടു വയസ്സുകാരിയെ ചോക്കലേറ്റ് നൽകി ബലാൽസംഘം ചെയ്ത് കഴുത്തു ഞെരിച്ച് കൊന്നു.

ബെംഗളൂരു: സംസ്ഥാനത്തെ കല്‍ബുര്‍ഗി (പഴയ ഗുൽബർഗ)യില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു.

സംഭവവുമായി ബന്ധപ്പെട്ട് മുപ്പത്തിയഞ്ചുകാരനായ അയല്‍വാസിയെ അറസ്റ്റ് ചെയ്തു.

രണ്ടാം തീയതി വൈകിട്ടു കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഇന്നു രാവിലെ ചിഞ്ചോലി താലൂക്കിലാണു കണ്ടെത്തിയത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് വീടിനു മുന്നില്‍നിന്നാണു കുട്ടിയെ കാണാതായത്.

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ചോക്കലേറ്റ് നല്‍കിയ ഒരാള്‍ വിളിച്ചു കൊണ്ടുപോകുന്നതു കണ്ടതായി സമീപവാസികള്‍ പറഞ്ഞു.

വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കി. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

പിന്നീടു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയെ ബലാത്സംഗ ചെയ്ത ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts