ബെംഗളൂരു : ഏകദേശം ഒന്നര മാസം മുൻപ് കാണാതായ മലയാളികളായ ടിസിഎസ് ജീവനക്കാരുടെ മൃതദേഹങ്ങൾ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് അനേക്കൽ താലൂക്കിലെ ചിത്താല മഡിവാള തടാകത്തിന് സമീപത്ത് വച്ച് ലഭിക്കുന്നത്.
ആദ്യം ആത്മഹത്യയാണ് എന്ന് എഴുതിത്തള്ളാൻ പോലീസ് ശ്രമം നടത്തിയെങ്കിലും ഏറ്റവും പുതുതായി വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്.
അതിലൊന്ന് കഴിഞ്ഞ മാസം 11 ന് നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് രണ്ട് പേരും ഇറങ്ങി എന്നതാണ്, വഴിയിൽ റെയിൽവേ സ്‌റ്റേഷന് സമീപം ഒരു വൈൻ ഷോപ്പിൽ നിന്ന് അഭിജിത്ത് ബിയർ വാങ്ങുന്നതും കൂടെ ചിരിച്ചു കൊണ്ട് ശ്രീലക്ഷ്മി നിൽക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
“ഞാൻ നാട്ടിലേക്ക് പോകുകയാണ് ചിലപ്പോഴേ തിരിച്ചു വരികയുള്ളൂ, പിന്നണ്ടല്ലോ നീ അങ്കലാപ്പിട്ട് കരയാനൊന്നും നിക്കണ്ട ,ഞാൻ വീട്ടിലെത്തീട്ട് വിളിക്കാം എന്റെ ഫോൺ ആ ഷെൽഫിലുണ്ട് ,അതെടുത്തു വച്ചേരെ ,ശരി ..അഭിച്ചേട്ടനും കൂടെ വരുന്നുണ്ട് നാട്ടിലേക്ക് ” ഇതാണ് അഭിജിത്തിന്റെ ഫോണിൽ നിന്നും ശ്രീലക്ഷ്മിയുടെ റൂമേറ്റിന് ലഭിച്ച ശബ്ദ സന്ദേശം.
അവളെന്റെ വീട്ടിലേക്ക് വന്നേക്കാണ് ,നാട്ടിലേക്ക്, കോയമ്പത്തൂരിലുണ്ട് , ടെൻഷനടിക്കൊന്നും ,നാട്ടിലേക്ക് വന്നേക്കാണ് ,എന്റെ വീട്ടിലേക്ക് … കാര്യാക്കണ്ട .. ഞങ്ങൾ എങ്ങട്ടും പോയിട്ടില്ല” ഇതാണ് അഭിജിത്തിന്റെ ശബ്ദ സന്ദേശം.
അടുത്ത ദിവസം ഉച്ചയോടെ സുഹൃത്തിന്റെ ഫോണിലേക്ക് വന്ന വാട്സ് അപ്പ് സന്ദേശമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
ഇപ്പോൾ മൃതദേഹം കണ്ട സ്ഥലത്തിന്റെ ലൊക്കേഷൻ ഷെയർ ചെയ്തതിന് ശേഷം “ഈ ലൊക്കേഷനിലേക്ക് ഒന്നു വാടാ പ്ലീസ്”
“വാടാ അത്യാവശ്യമാണ് ,പെട്ടെന്ന് ,ആരേലും ഒക്കെ ഒന്ന് വാ പ്ലീസ്”
“കാര്യം എന്താന്ന് പറ” എന്ന ചോദ്യത്തിന് ” കാൾ ചെയ്യാൻ പറ്റൂല, വേഗം വാ ” എന്നായിരുന്നു മറുപടി.
ഇതിന് ശേഷം ഇവരുടെ സുഹൃത്തുക്കൾ രണ്ടു പേരെയും അന്വേഷിച്ച് സ്ഥലത്ത് പോയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല പിന്നീട് തിരിച്ച് പോരുകയായിരുന്നു.
പോലീസ് പറയുന്നത് പ്രകാരം അഭിജിത്തുമായി ശ്രീലക്ഷ്മിക്ക് ബന്ധമുണ്ടായിരുന്നു എന്ന് ശ്രീലക്ഷ്മിയുടെ ബന്ധുക്കൾ ഇപ്പോഴും കരുതുന്നില്ല, അതു കൊണ്ടു തന്നെ ഇതൊരു ആത്മഹത്യയാണെന്ന് അവർ വിശ്വസിക്കുന്നില്ല.
പോലീസ് നിർബന്ധിച്ചതിനാലാണ് പരാതിയില്ല എന്ന് എഴുതിക്കൊടുത്തത്, ശ്രീലക്ഷ്മിയുടെ ബന്ധുക്കളുടെ ശ്രമത്തോട് പൂർണമായി സഹകരിക്കുമെന്ന് അഭിജിത്തിന്റെ പിതാവും പറയുന്നു.
പരസ്പര വിരുദ്ധമായ തെളിവുകൾ ഉണ്ടങ്കിലും നഗരത്തിലെ ഏതൊരു വിഷയം പോലെ ആത്മഹത്യയാക്കി മാറ്റി എഴുതിത്തള്ളി കൈകഴുകാനാണ് പോലീസ് ശ്രമിക്കുന്നതെന്നാണ് ശ്രീലക്ഷ്മിയുടെ കുടുംബത്തിന്റെ ആരോപണം, നഗരത്തിലെ പോലീസ് സ്റ്റേറേഷനുകളുമായി ഒരു പ്രാവശ്യമെങ്കിലും ബന്ധപ്പെട്ടവർക്ക് അതിൽ സത്യമുുണ്ടെന്ന് വിശ്വസിക്കേണ്ടിയും വരും.
ഇനി തിരിച്ചു വരാൻ സാദ്ധ്യതയില്ല എന്ന് ശ്രീലക്ഷ്മിമി പറഞ്ഞതും മൊബെൽ മുറിയിൽ വച്ചതും ആത്മഹത്യ മുന്നിൽ കണ്ടു കൊണ്ടായിരുന്നോ ?
തങ്ങൾ നാട്ടിലേക്ക് പോകുകയാണ് ,കോയമ്പത്തൂരിൽ ഉണ്ടെന്ന് പറഞ്ഞത് നുണയായിരുന്നോ ?
ട്രെയിനിൽ നാട്ടിൽ പോയവർ എങ്ങിനെ ഹൊസൂരിന് സമീപം അനേക്കലിൽ തടാകത്തിന് സമീപമെത്തി ?
വേഗം വാ ,എന്ന് സഹായം അഭ്യർത്ഥിച്ചത് ഇവർ തന്നെയായിരുന്നോ ? എന്നാൽ ഫോൺ ചെയ്യാൻ പറ്റാത്ത സാഹചര്യം എന്തായിരുന്നു ?
അന്വേഷിച്ച് പോയ സുഹുത്തുക്കൾക്ക് ലൊക്കേഷനിൽ ഇവരെ കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ട്?
നിരവധി ചോദ്യങ്ങളാണ് ഉത്തരം ലഭിക്കാതെ കിടക്കുന്നത് … വരും ദിവസങ്ങളിൽ അന്വേഷണ സംഘം ഇതിനെല്ലാം ഉത്തരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം… അല്ലെങ്കിൽ നമ്മളിലൊരാൾക്ക് സംഭവിച്ച നഷ്ടം/അപകടം നാളെ നമുക്കും സംഭവിക്കാം എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടു കൊണ്ട് ,ഒരു സീരിയസായ അന്വേഷണത്തിന് അധികാരികളെ നിർബന്ധിക്കുന്ന രീതിയിലുള്ള ചില ശ്രമങ്ങൾ ആണ് ബെംഗളൂരു മലയാളികൾക്കിടയിൽ നിന്ന് ഉയർന്നു വരേണ്ടത് .
http://bangalorevartha.in/archives/41951
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.