“കാൾ ചെയ്യാൻ പറ്റില്ല വേഗം വാ” എന്ന് അഭിജിത്തിന്റെ ഫോണിൽ നിന്ന് വാട്സ് ആപ്പ് സന്ദേശം;ഞങ്ങൾ കോയമ്പത്തൂരിലെത്തിയെന്ന് ശബ്ദ സന്ദേശം; തിരിച്ചു വരില്ലെന്ന് ശ്രീലക്ഷ്മി;ആത്മഹത്യയാക്കി മാറ്റി കൈ കഴുകാൻ കർണാടക പോലീസ്;ടി.സി.എസിലെ ടെക്കികളുടെ മരണത്തിൽ ദുരൂഹത മാറുന്നില്ല.

ബെംഗളൂരു : ഏകദേശം ഒന്നര മാസം മുൻപ് കാണാതായ മലയാളികളായ ടിസിഎസ് ജീവനക്കാരുടെ മൃതദേഹങ്ങൾ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് അനേക്കൽ താലൂക്കിലെ ചിത്താല മഡിവാള തടാകത്തിന് സമീപത്ത് വച്ച് ലഭിക്കുന്നത്. ആദ്യം ആത്മഹത്യയാണ് എന്ന് എഴുതിത്തള്ളാൻ പോലീസ് ശ്രമം നടത്തിയെങ്കിലും ഏറ്റവും പുതുതായി വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. അതിലൊന്ന് കഴിഞ്ഞ മാസം 11 ന് നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് രണ്ട് പേരും ഇറങ്ങി എന്നതാണ്, വഴിയിൽ റെയിൽവേ സ്‌റ്റേഷന് സമീപം ഒരു വൈൻ ഷോപ്പിൽ നിന്ന് അഭിജിത്ത് ബിയർ വാങ്ങുന്നതും കൂടെ ചിരിച്ചു കൊണ്ട് ശ്രീലക്ഷ്മി…

Read More

ഇത് ചെകുത്താൻമാരുടെ നാട് ! എട്ടു വയസ്സുകാരിയെ ചോക്കലേറ്റ് നൽകി ബലാൽസംഘം ചെയ്ത് കഴുത്തു ഞെരിച്ച് കൊന്നു.

ബെംഗളൂരു: സംസ്ഥാനത്തെ കല്‍ബുര്‍ഗി (പഴയ ഗുൽബർഗ)യില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മുപ്പത്തിയഞ്ചുകാരനായ അയല്‍വാസിയെ അറസ്റ്റ് ചെയ്തു. രണ്ടാം തീയതി വൈകിട്ടു കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഇന്നു രാവിലെ ചിഞ്ചോലി താലൂക്കിലാണു കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വീടിനു മുന്നില്‍നിന്നാണു കുട്ടിയെ കാണാതായത്. കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ചോക്കലേറ്റ് നല്‍കിയ ഒരാള്‍ വിളിച്ചു കൊണ്ടുപോകുന്നതു കണ്ടതായി സമീപവാസികള്‍ പറഞ്ഞു. വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കി. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീടു നടത്തിയ…

Read More

കൊടുംക്രൂരത: ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി

ബെംഗളൂരു: കൽബുർഗിയിലെ സുലേപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറെ ദാരുണമായ സംഭവം. കേസിൽ പ്രതിയായ യെല്ലപ്പ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഏറെസമയം കഴിഞ്ഞിട്ടും പെൺകുട്ടി സ്കൂളിൽനിന്ന് വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് മാതാപിതാക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ യെല്ലപ്പയ്ക്കൊപ്പം കണ്ടതായി വിവരം ലഭിച്ചത്. സ്കൂളിൽ കൃത്യമായി പോയിരുന്ന കുട്ടി തിങ്കളാഴ്ച സ്കൂളിൽ എത്തിയിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. ആദ്യം തനിക്കൊന്നുമറിയില്ലെന്നാണ് യെല്ലപ്പ പറഞ്ഞതെങ്കിലും പിന്നീട് പോലീസിന് കൈമാറിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ മുല്ലമാരി ഇറിഗേഷൻ പദ്ധതിയുടെ കനാലിൽനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പ്രതിയുടെ…

Read More

ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് കള്ളപ്പണം ഒഴുകുന്നുതായി റിപ്പോര്‍ട്ട്!

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്ശേഷം സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 3,69,18,325 കോടി രൂപ. ഇന്നലെ മാത്രം സംസ്ഥാനത്ത് പിടികൂടിയത് 42 ലക്ഷം രൂപയാണ്. ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സ്റ്റാറ്റിക് സര്‍വൈല്യന്‍സ് ടീം (എസ്.എസ്.ടി) സംസ്ഥാനത്ത് പരിശോധന നടത്തുന്നത്.  പിടിച്ചെടുക്കുന്നത് രേഖകളില്ലാത്ത ലക്ഷങ്ങള്‍. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്റ്റാറ്റിക് സര്‍വൈല്യന്‍സ് ടീം പരിശോധന സജീവമാക്കിയിരുന്നു. 323 ഫ്ലയി൦ഗ്  സ്‌ക്വാഡുകളും 578 എസ്.എസ്.ടി സംഘങ്ങളുമാണ് സംസ്ഥാനത്ത് പരിശോധന സജീവമാക്കിയിരിക്കുന്നത്. എസ്.എസ്.ടി സംഘം സംസ്ഥാനത്തുടനീളം ഇതുവരെ നടത്തിയ പരിശോധനയില്‍ 3,69,18,325 രൂപ പിടിച്ചെടുത്തതായും ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു. പരിശോധന കൂടാതെ, ഫ്ലയി൦ഗ് സ്‌ക്വാഡ് 195 കേസുകളില്‍…

Read More

നമ്മ മെട്രോയില്‍ സ്ത്രീകൾക്ക് ഇനി പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കാൻ അനുമതി!!

ബെംഗളൂരു: നമ്മ മെട്രോയില്‍ സ്ത്രീകൾക്ക് ഇനി പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കാൻ അനുമതി!! സ്വയം പ്രതിരോധത്തിനുള്ള അവകാശമെന്ന നിലയ്ക്കാണ് ഈ തീരുമാനമെന്ന് ബെംഗളുരൂ മെട്രോ റെയില്‍ കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. ‘ഹൈദരാബാദ്’ ഇനി ഒരിക്കലും ആവര്‍ത്തിക്കപ്പെടരുതെന്നാണ് എല്ലാവരെയും പോലെ മെട്രോയും ആഗ്രഹിക്കുന്നതെന്നും, സ്വയരക്ഷയ്ക്ക് സ്ത്രീകള്‍ക്കുള്ള അവകാശത്തെ തടയില്ലെന്നും, അധികൃതര്‍ പറഞ്ഞു. തെലുങ്കാനയില്‍ നടന്ന ക്രൂര പീഡനത്തെത്തുടര്‍ന്നാണ് ഈ പുതിയ നടപടിയുമായി മെട്രോ മുമ്പോട്ട് വന്നത്. തീപിടുത്തത്തിന് കാരണമാകുന്നതിനാല്‍ നേരത്തെ മെട്രോയില്‍ നിന്ന് പെപ്പര്‍ സ്‌പ്രേ നിരോധിച്ചിരുന്നു.

Read More

ഉപതിരഞ്ഞെടുപ്പിന് 2 ദിവസംമാത്രം ശേഷിക്കേ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദവുമായി കോണ്‍ഗ്രസ്‌, ജെഡി(എസ്) നേതാക്കള്‍!!

ബെംഗളൂരു: സംസ്ഥാനത്ത് 15 മണ്ഡലങ്ങളിലേയ്ക്കാണ് ഡിസംബര്‍ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിയ്‌ക്കെതിരെ കൈകോര്‍ക്കാനാണ് കോണ്‍ഗ്രസ്-ജെഡി(എസ്) ധാരണ. ഉപതിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ ബിജെപിയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ വീണ്ടും കോണ്‍ഗ്രസ്‌-ജെഡി(എസ്) സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ അവകാശപ്പെട്ടു. അതേസമയം, തിരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റില്‍ കുറഞ്ഞത്‌ 12 സീറ്റുകളിലെങ്കിലും വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. 11 സീറ്റുകളിലെങ്കിലും വിജയിച്ചുകഴിഞ്ഞാല്‍ ജെഡി(എസ്) പിന്തുണയോടെ സര്‍ക്കാരുണ്ടാക്കിയിരിക്കുമെന്ന് കോണ്‍ഗ്രസ് എം.പി ബി.കെ ഹരിപ്രസാദും പറഞ്ഞു.…

Read More

തെലങ്കാന സംഭവം ബെംഗളൂരുവിൽ ആവർത്തിക്കില്ല;ഉറപ്പ് നൽകി സിറ്റി പോലീസ് കമ്മീഷണർ;100ൽ വിളിച്ചാൽ 9 മിനിറ്റിനുള്ളിൽ പോലീസ് പാഞ്ഞെത്തും.

ബെംഗളൂരു : അവശ്യഘട്ടങ്ങളിൽ 9 മിനിറ്റിൽ ഹൊയ്സാല പൊലീസ് പെട്രോളിങ് വാഹനം സഹായത്തിനെത്തും എന്ന വാഗ്ദാനവുമായി ബെംഗളൂരു സിറ്റി പോലീസ് ഭാസ്കർ റാവു. തെലങ്കാനയിലെ ഷംസാബാദിൽ വെറ്റിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ പശ്ചാത്തലത്തിൽ ആണ് ബെംഗളൂരുവിൽ സുരക്ഷ ശക്തമാക്കിയത്. ക്രൈംബ്രാഞ്ചിന് കീഴിൽ വനിതകളുടെ സഹായത്തിനായി പ്രത്യേക വിഭാഗവും രൂപീകരിച്ചു . ഷംഷാബാദിൽ ഉണ്ടായത് ബംഗളൂരുവിൽ ഒരിക്കലും ഉണ്ടാകില്ല എന്ന് അദ്ദേഹം ഉറപ്പു നൽകി. പോലീസിൻറെ ഹെൽപ് ലൈൻ നമ്പറായ 100 ൽ കാൾ ലഭിച്ചാൽ 9 മിനിറ്റിനകം ആവശ്യക്കാരന് ഏറ്റവും സമീപത്ത്…

Read More

സ്ത്രീകളുടെ സുരക്ഷ ശക്തമാക്കി ബെംഗളൂരു പോലീസ്!!

ബെംഗളൂരു: സ്ത്രീകളുടെ സുരക്ഷയ്ക്കുവേണ്ടി സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ കീഴിൽ പ്രത്യേകവിഭാഗം രൂപവത്കരിച്ചു. ഹെൽപ്പ്ലൈൻ സേവനവും ‘ബി.സി.പി. സുരക്ഷ’ മൊബൈൽ ആപ്പും കാര്യക്ഷമമാക്കുകയും ചെയ്തു. അതിക്രമങ്ങളുണ്ടായാൽ അക്രമികളുടെ ചിത്രമുൾപ്പെടെയുള്ള വിവരങ്ങൾ നൽകാവുന്ന വിധത്തിൽ ബി.സി.പി. സുരക്ഷാ ആപ്പ് സേവനം ശക്തമാക്കിയിട്ടുണ്ട്. എല്ലാവരും മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും അത്യാവശ്യഘട്ടങ്ങളിൽ പ്രയോജനപ്പെടുത്തണമെന്നും സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു ആവശ്യപ്പെട്ടു. ഹെൽപ്പ്ലൈൻ നമ്പറായ 100-ൽ വിളിച്ചാൽ ഉടൻതന്നെ പോലീസിന്റെ എസ്.എം.എസ്. ലഭിക്കുകയും 9 മിനിറ്റിനുള്ളിൽ പട്രോൾസംഘം സ്ഥലത്തെത്തുകയും ചെയ്യുമെന്ന് ഭാസ്കർ റാവു പറഞ്ഞു. നഗരത്തിൽ സ്ത്രീകളുടെ സുരക്ഷ വർധിപ്പിക്കാനാവശ്യമായ കാര്യങ്ങൾ എന്തൊക്കെയെന്ന്…

Read More

വൈറ്റ് ടോപ്പിങ്;ഹൊസൂർ റോഡിൽ ഗതാഗത നിയന്ത്രണത്തെ തുടർന്ന് വൻ ട്രാഫിക്ക് ബ്ലോക്ക്.

ബെംഗളൂരു : വൈറ്റ് ടോപ്പിങ് ജോലിയുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് ഹൊസൂർ റോഡിൽ വൻ ഗതാഗതക്കുരുക്ക് തുടരുന്നു. ഡയറി സർക്കിളിൽ നിന്നും സെൻറ് ജോൺസ് സർക്കിൾ വരെയുള്ള ദിശയിലാണ് ഇന്ന് ഗതാഗതം തിരിച്ച് വിട്ടിരിക്കുന്നത്. ഈ ദിശയിലുള്ള വാഹനങ്ങൾ എതിർ ദിശയിലുള്ള ലൈനിലൂടെ തിരിച്ചു വിട്ടിരിക്കുകയാണ്. അതു കൊണ്ട് തന്നെ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് നിലനിൽക്കുന്നുണ്ട്. സിൽക്ക് ബോർഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ  ബെംഗളൂരു ഡയറിയുടെ പ്രധാന ഗേറ്റിൽ നിന്നും തടഞ്ഞ് എതിർ ദിശയിലുള്ള ലൈനിലേക്ക് കടത്തി വിടുകയാണ്. ഈ ഗതാഗത…

Read More
Click Here to Follow Us