തെലങ്കാന സംഭവം ബെംഗളൂരുവിൽ ആവർത്തിക്കില്ല;ഉറപ്പ് നൽകി സിറ്റി പോലീസ് കമ്മീഷണർ;100ൽ വിളിച്ചാൽ 9 മിനിറ്റിനുള്ളിൽ പോലീസ് പാഞ്ഞെത്തും.

ബെംഗളൂരു : അവശ്യഘട്ടങ്ങളിൽ 9 മിനിറ്റിൽ ഹൊയ്സാല പൊലീസ് പെട്രോളിങ് വാഹനം സഹായത്തിനെത്തും എന്ന വാഗ്ദാനവുമായി ബെംഗളൂരു സിറ്റി പോലീസ് ഭാസ്കർ റാവു.

തെലങ്കാനയിലെ ഷംസാബാദിൽ വെറ്റിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ പശ്ചാത്തലത്തിൽ ആണ് ബെംഗളൂരുവിൽ സുരക്ഷ ശക്തമാക്കിയത്.

ക്രൈംബ്രാഞ്ചിന് കീഴിൽ വനിതകളുടെ സഹായത്തിനായി പ്രത്യേക വിഭാഗവും രൂപീകരിച്ചു .

ഷംഷാബാദിൽ ഉണ്ടായത് ബംഗളൂരുവിൽ ഒരിക്കലും ഉണ്ടാകില്ല എന്ന് അദ്ദേഹം ഉറപ്പു നൽകി.

  നഗരത്തിലെ ഐഎസ്ആർഒ ക്യാമ്പസിന് മുകളിൽ ഡ്രോൺ; സുരക്ഷാ വീഴ്ചയിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

പോലീസിൻറെ ഹെൽപ് ലൈൻ നമ്പറായ 100 ൽ കാൾ ലഭിച്ചാൽ 9 മിനിറ്റിനകം ആവശ്യക്കാരന് ഏറ്റവും സമീപത്ത് ഉള്ള വാഹനം സഹായത്തിനെത്തും.

വിളിച്ചാൽ 15 നിമിഷത്തിനകം ഫോൺവിളി സ്വീകരിക്കുകയും 15 മിനിറ്റിനകം പോലീസ് എത്തുകയും ചെയ്യും വിധം ഹെൽപ്പ് ലൈൻ നമ്പർ രണ്ടു വർഷം മുൻപാണ് പരിഷ്കരിച്ചത്.

ഈ സേവനം ആണ് ഇപ്പോൾ യഥാക്രമം 7 സെക്കൻഡിലും 9 മിനിറ്റുമായി ലഭ്യമാക്കിയിരിക്കുന്നത്.

സംശയമുള്ളവർക്ക് പരീക്ഷിച്ചു നോക്കാം എന്നും ഇതിലും കുറഞ്ഞ സമയത്തിൽ സഹായമെത്തിക്കാൻ നടപടികൾ സ്വീകരിച്ചു വരികയാണെന്നും കമ്മീഷണർ പറഞ്ഞു.

  കടുത്ത ചൂടിനൊപ്പം ഇന്ന് പല ഭാഗങ്ങളിലും ആലിപ്പഴ വർഷത്തിനും സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി 220 ഹൊയ്സാല വാഹനങ്ങൾ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീന്യ ഫ്ലൈഓവർ ഇന്ന് മുതൽ അടയ്ക്കും; ബെംഗളൂരുവിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യത; ബദൽ പാതകൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us