വൈറ്റ് ടോപ്പിങ്;ഹൊസൂർ റോഡിൽ ഗതാഗത നിയന്ത്രണത്തെ തുടർന്ന് വൻ ട്രാഫിക്ക് ബ്ലോക്ക്.

ബെംഗളൂരു : വൈറ്റ് ടോപ്പിങ് ജോലിയുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് ഹൊസൂർ റോഡിൽ വൻ ഗതാഗതക്കുരുക്ക് തുടരുന്നു.

ഡയറി സർക്കിളിൽ നിന്നും സെൻറ് ജോൺസ് സർക്കിൾ വരെയുള്ള ദിശയിലാണ് ഇന്ന് ഗതാഗതം തിരിച്ച് വിട്ടിരിക്കുന്നത്.

ഈ ദിശയിലുള്ള വാഹനങ്ങൾ എതിർ ദിശയിലുള്ള ലൈനിലൂടെ തിരിച്ചു വിട്ടിരിക്കുകയാണ്. അതു കൊണ്ട് തന്നെ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് നിലനിൽക്കുന്നുണ്ട്.

  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു

സിൽക്ക് ബോർഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ  ബെംഗളൂരു ഡയറിയുടെ പ്രധാന ഗേറ്റിൽ നിന്നും തടഞ്ഞ് എതിർ ദിശയിലുള്ള ലൈനിലേക്ക് കടത്തി വിടുകയാണ്.

ഈ ഗതാഗത നിയന്ത്രണം ഏതാനും ദിവസം തുടരുമെന്നാണ് ലഭ്യമാകുന്ന വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts