ആമസോണ്‍ വഴി വാങ്ങിയ ടോര്‍ച് ലൈറ്റിന് ഇരട്ടിവില ഈടാക്കി;ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ആമസോണിന്‍റെ തേര്‍ഡ് പാര്‍ട്ടി സെല്ലര്‍ക്ക് 8000 രൂപ പിഴയിട്ടു.

ബെംഗളൂരു: ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിയതിന് ശേഷം പലപ്പോഴായി വഞ്ചിക്കപ്പെടുന്നവര്‍ ആണ് നമ്മളില്‍ പലരും.എന്നാല്‍ ജെ.സി. നഗര്‍ നിവാസിയായ എ.എസ്.സന്ദേഷി (43) നെപ്പോലെ പോരാടാന്‍ ഉള്ള മനസുണ്ടോ,ഏതു ആമസോണും കൊമ്പ് കുത്തും.

2017 നവംബര്‍ 30 ന് പരാതിക്കാരന്‍ എവെരടി എന്നാ കമ്പനിയുടെ ഒരു ടോര്‍ച് ആമസോണ്‍ വഴി ഓര്‍ഡര്‍ ചെയ്തു,വിലയായ 250 രൂപ നല്‍കുകയും ചെയ്തു,എന്നാല്‍ സാധനം വന്നപ്പോള്‍ അദ്ദേഹം ഞെട്ടി,ടോര്‍ച്ചിന്റെ മുകളില്‍ എഴുതിയിരിക്കുന്ന എം.ആര്‍.പി വെറും 125 രൂപ മാത്രം.

  അറിഞ്ഞോ വാട്‌സ്ആപ്പ് വെബിൽ എത്തിയ പുതിയ മാറ്റങ്ങള്‍

പരാതിയുമായി അമസോണിനെ സമീപിച്ചു ,എന്നാല്‍ ഒരു മറുപടിയും നല്‍കാന്‍ അവര്‍ തയ്യാറായില്ല,201൮ ഫെബ്രുവരിയില്‍ അദ്ദേഹം ഫോര്‍ത്ത് ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ച് പരാതി ഉന്നയിച്ചു ,ആമസോണ്‍ ,അമസോണിലൂടെ സാധനം വിറ്റ ക്ലൌഡ് ടെയില്‍ ഇന്ത്യ ,എവെരടി എന്നിവര്‍ക്ക് എതിരെ ആയിരുന്നു പരാതി.

ഞങ്ങളുടേത് സാധനം വില്‍ക്കാന്‍ ഉള്ള ഒരു പ്ലാറ്റ് ഫോം മാത്രമാണ് എന്ന് വാദിച്ച് ആമസോണ്‍ തടിയൂരി ,തങ്ങള്‍ സാധനം ക്ലൌഡ് ടയിന് വിറ്റതാണ് എന്ന് കാണിച്ചു എവരടിയും വാദിച്ചു.

  ചൂട് താങ്ങാനാവുന്നില്ല; ഹെൽമെറ്റിന് പകരം തലയിൽ 'പച്ചിലക്കവചം' ചൂടി ബൈക്ക് യാത്രക്കാരൻ

അവസാനം സെപ്റ്റംബര്‍ 11 വന്ന വിധിയില്‍ ക്ലൌഡ് ടയില്‍ ഇന്ത്യ 8000 രൂപ നഷ്ട്ടപരിഹാരം നല്‍കണമെന്ന് ഫോറം വിധിച്ചു.5000 രൂപ നഷ്ടപരിഹാരമായും 3000 രൂപ കോടതി ചെലവിനും ആയി 45 ദിവസത്തിന് ഉള്ളില്‍ നല്‍കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു ; 4 മലയാളികൾ മരിച്ചു.
[masterslider id="10"]

Related posts

Click Here to Follow Us