ബെംഗളൂരു നഗരത്തിൽ കഴിഞ്ഞ 26 വർഷത്തിലധികമായ് ജീവിച്ചു വരുന്ന ചെങ്ങന്നൂർ സ്വദേശിയായ പ്രമോദ് (44 വയസ്സ്) ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കായ് സുമനസ്സുകളുടെ സഹായം തേടുകയാണ് .
പീനിയ ഏരിയയിൽ ഡൈ മേക്കർ അയി ജോലി നോക്കിയിരുന്ന വ്യക്തിയാണ് പ്രമോദ് ,രോഗ ബാധിതനായ പ്രമോദ് 5 വർഷത്തിലധികമായ് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് .
പീനിയയ്ക്ക് അടുത്ത് ദൊഡ്ഡബിദ്രക്കൽ എന്ന സ്ഥലത്താണ് ഭാര്യയും 8 വയസ്സുള്ള മകളും കൂടെ താമസിക്കുന്നത് നമ്മുടെ മുന്നില്ലേക്ക് സഹായ അഭ്യർത്ഥന നടത്തുന്ന ഇവർക്ക് ഒരു പാട് പേരുടെ സഹായ സഹകരണം ആവശ്യമാണ്.
ചികിത്സാ ചിലവിലേക്കായ് 25 ലക്ഷത്തോളം രൂപ ആവശ്യമാണ് എന്ന് ഡോക്ടർമാർ പറഞ്ഞു.
ഭാര്യ – ബിന്ദു .
മക്കൾ 3 ക്ലാസ് വിദ്യാർത്ഥിനിയാണ് പേര് വേണിക.
മുട്ടത്തോടിൽ ഇഞ്ചസ് പിടിപ്പിച്ച് അതിന് പുട്ടും താക്കോലും വച്ച്പിടിപ്പിച്ച് 2013 ൽ
ലിംക ബുക്ക് ഓഫ് റെക്കാർഡിന് അർഹനായ വ്യക്തികൂടിയാണ് പ്രമോദ്.
ജി.ഡി.പി.എസ് ബൊഗളൂരു നോർത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡണ്ട് കെ.സി.ബിജു, സിക്രട്ടറി തുളസി, പ്രതീപ് കുമാർ, സുരേഷ് ,മോഹൻ ,എന്നിവർ ചേർന്ന ചികിത്സാ കമ്മിറ്റി പ്രമോദിന്റെ ചികിത്സക്കായി രൂപീകരിച്ചു.
SBl ബാങ്കിൽ പ്രമോദിന്റെ പേരിൽ അക്കൗണ്ടും തുറന്നിട്ടുണ്ട് .
Name : *PRAMOD*
A/c No : *34864231647*
IFSC : *SBIN0017736*
pramod phone: 9845615315
Biju : 8951005559
സന്മനസ്സുള്ളവരെ – ഹൃദയമറിഞ്ഞുള്ള സഹായം വെറും 10 (പത്ത്) രൂപയായാലും മറിച്ച് പതിനായിരങ്ങളായാലും അത് മനസ്സു തുറന്നു ചെയ്യുക(പലതുള്ളി പെരുവെള്ളം) എല്ലാ മലയാളികളും സഹകരിക്കുക ആരും കാണാതെ പോകരുത് ഈ സഹായം അത് എത്ര ചെറുതായാലും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.