കൊങ്കൺ പാതയിൽ ഇന്ന് പൂർണ തോതിലുള്ള ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ.

മംഗളൂരു : കൊങ്കൺ പാതയിൽ ഇന്ന് വൈകുന്നേരത്തോടെ പൂർണതോതിൽ ട്രെയിൻ ഗതാഗതം തുടങ്ങാനാവുമെന്ന് റെയിൽവെ.

മണ്ണിടിഞ്ഞ് വീണ് റെയിവെ ട്രാക്ക് തകരാറിലായി മംഗളൂരു കുലശേഖരയിൽ 400 മീറ്റർ സമാന്തരപാത നിർമ്മിച്ചു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഇന്ന് എറണാകുളത്തിനും മംഗളൂരുവിനും ഇടയിൽ പ്രത്യേക ട്രയിൻ സർവീസ് നടത്തുമെന്നും റയിൽവെ അറിയിച്ചു. രാവിലെ 10:50 ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം എഴുമണിക്ക് മംഗളൂരുവിൽ എത്തിച്ചേരും.

  നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാൻ വായിക്കാം

ഇന്നത്തെ കൊച്ചുവേളി നേത്രാവതി ലോകമാന്യതിലക് എക്സ്പ്രസ് പതിവുപോലെ സർവീസ് നടത്തും.

ഇന്ന് സർവീസ് നടത്തേണ്ട കൊച്ചുവേളി ഡെറാഡൂൺ, കൊച്ചുവേളി ഇൻഡോർ, തിരുവനന്തപുരം നിസാമുദീൻ രാജധാനി, എറണാകുളം പൂനെ, എറണാകുളം നിസാമുദീൻ മംഗള എക്സ്പ്രസ് എന്നീ ട്രയിനുകൾ റദ്ധാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts