കൂടുതല്‍ പണി വരുന്നതിന് മുന്‍പ്,സ്പീക്കര്‍ക്ക് പണികൊടുക്കാന്‍ ബി.ജെ.പി!

ബെംഗളൂരു: കർണാടകത്തിൽ സ്പീക്കർ കെ ആർ രമേഷ് കുമാറിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും. യെദ്യൂരപ്പ സർക്കാർ വിശ്വാസ വോട്ട് തേടുന്ന തിങ്കളാഴ്ച തന്നെ പ്രമേയം അവതരിപ്പിക്കാനാണ് സാധ്യത നിലവിലെ സാഹചര്യത്തിൽ പ്രമേയം പാസാക്കിയെടുക്കാൻ ബിജെപിക്ക് ബുദ്ധിമുട്ടില്ല.

സ്പീക്കറെ മാറ്റി ബാക്കിയുള്ള വിമത എംഎൽഎമാർക്കെതിരെയുള്ള അയോഗ്യത നടപടി ഒഴിവാക്കുകയാണ് ലക്ഷ്യം.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

ഇത് മുന്നിൽ കണ്ട് 14 വിമതരുടെ രാജിയിലും അയോഗ്യതയിലും രമേഷ് കുമാർ  ഇന്ന് തന്നെ തീരുമാനം പ്രഖ്യാപിച്ചേക്കും. രണ്ട് കോൺഗ്രസ്‌ എംഎൽഎമാരെയും കെപിജെപി അംഗത്തെയും അദ്ദേഹം നേരത്തെ അയോഗ്യരാക്കിയിരുന്നു. ഇതിനെതിരെ മൂവരും സുപീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

അതേസമയം യെദ്യൂരപ്പ വിശ്വാസവോട്ട് തേടിയതിനു ശേഷം മാത്രമേ വിമത എം എൽ എമാർ ബംഗളുരുവിൽ തിരിച്ചെത്താൻ ഇടയുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!
[masterslider id="10"]

Related posts