ഇന്ത്യയിലും വാട്സ് ആപ്പ് പേമെന്റ് വരുന്നു!

വാട്സ് ആപ്പ് പേമെന്റ് ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയില്‍ വാട്സ് ആപ്പ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വാട്സാപ്പ് ഗ്ലോബല്‍ ഹെഡ് വില്‍ കാത്കാര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലെ എല്ലാ ബാങ്കുകളുമായി സഹകരിച്ച് യുപിഐ അധിഷ്ഠിതമായിട്ടായിരിക്കും വാട്സ്ആപ്പ് പേമെന്റ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു

ഉപഭോക്താക്കളുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന ഐടി മന്ത്രാലയത്തിന്‍റെ നിബന്ധനകള്‍ പാലിക്കേണ്ടതിനാലാണ് വാട്സ്ആപ്പ് പേമെന്റ് വൈകുന്നത്.

വനിതാ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി വാട്സ് ആപ്പ് നീതി ആയോഗുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. വനിതാ സംരംഭകര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള പരിപാടികള്‍ വാട്സ് ആപ്പ് നീതി ആയോഗുമായി ചേര്‍ന്ന്‍ നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഴഞ്ഞുനീങ്ങി ബെംഗളൂരു; ശരാശരി വേഗത മണിക്കൂറിൽ 19 കിലോമീറ്ററിൽ താഴെ, വാഹനപ്പെരുപ്പത്തിൽ ശ്വാസംമുട്ടി നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ'; ജൂൺ 30-നകം എൽപിജി ഒഴിവാക്കി പിഎൻജിയിലേക്ക് മാറണം, പുതിയ നിയമങ്ങൾ പുറത്തിറങ്ങി
[masterslider id="10"]

Related posts

Click Here to Follow Us