ട്രാക്കില്‍ വെള്ളം കയറി;കോലാപൂരിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന മഹാലക്ഷ്മി എക്സ്പ്രസ്സ്‌ വഴിയില്‍ കുടുങ്ങി;രക്ഷാപ്രവര്‍ത്തനം തുടരുന്നു.

മുംബൈ: ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുങ്ങിയ മഹാലക്ഷ്മി എക്സ്പ്രസിലെ യാത്രക്കാരെ ഹെലികോപ്റ്ററിലൂടെ രക്ഷപ്പെടുത്താനുള്ള ശ്രമം വ്യോമസേന തുടരുകയാണ്.

ഇതുവരെ നൂറ്റിപതിനേഴ‍് പേരെ രക്ഷപ്പെടുത്താൻ കഴി‌‍ഞ്ഞതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു.

കോലാപൂരിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന മഹാലക്ഷ്മി എക്സ്പ്രസാണ് ബദലാപുരിന് സമീപം വങ്കാനി ഗ്രാമത്തിൽ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുങ്ങിയത്.

ട്രെയിനിലുള്ള എഴുനൂറോളം പേരെ ബോട്ടുകളിലും ഹെലികോപ്റ്ററുകളിലുമായി രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ദേശീയ ദുരന്തനിവാരണസേനയും സൈന്യവും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

മുംബൈയുടെ താഴ്ന്ന പ്രദേശങ്ങളായ സയൺ, കുർള ,ദാദർ എന്നിവടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. സെൻട്രൽ, ഹാർബർ ലൈനുകളിലൂടെയുള്ള ലോക്കൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വിമാന സർവ്വീസുകൾ വൈകി. മുംബൈ, താനെ, റായിഗഡ് ജില്ലകൾ ഓറഞ്ച് അലർട്ടിലാണ്. മുംബൈയിൽ രണ്ടു ദിവസം കനത്ത മഴ തുടരുമെന്നും കൊങ്കൺ മേഖലയിൽ ജൂലൈ അവസാനം വരെ മഴയുണ്ടാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ പ്രവചനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃശൂർ വെടിക്കെട്ട് പുരയിൽ സ്ഫോടനം
  ജോസഫ് വിജയ് ആകിയ നാൻ..; തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ ആകാംശയിൽ ജനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗ്നയായി ബെഡ്റൂമിലേക്ക് എത്തി ഒരേസമയം രണ്ടുപേർക്കൊപ്പം ശാരീരികബന്ധത്തിന് നിർബന്ധിച്ചു'; ബാങ്കിങ് ഉന്നതയ്ക്കതിരെ മുൻ ജീവനക്കാരൻ കോടതിയിൽ
[masterslider id="10"]

Related posts

Click Here to Follow Us