സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ട്!!

ലണ്ടൻ: ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ എതിരാളികൾ ആരാവുമെന്ന് പ്രഖ്യാപിച്ച് മുൻ ഇംഗ്ലീഷ് നായകൻ മൈക്കള്‍ വോഗൻ.

ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ പരാജയം നേടികൊടുത്ത ഇംഗ്ലണ്ടാകും സെമിയിലും ഇന്ത്യയുടെ എതിരാളികള്‍ എന്നാണ് വോഗന്‍ പറയുന്നത്. സെമിഫൈനലിസ്റ്റുകൾ ആരെല്ലാമാകുമെന്ന് ഔദ്യോഗികമായി സ്ഥിരീകരണ൦ ലഭിക്കാത്ത സാഹചര്യത്തിലാണ് വോഗന്‍റെ പ്രവചനം.

എന്നാല്‍, വോഗന്‍റെ ഈ പ്രവചനത്തെ ട്രോളുകയാണ് ആരാധകര്‍. ഇന്ത്യയോട് തോറ്റ് പുറത്താനാവും ഇംഗ്ലണ്ടിന്‍റെ വിധിയെന്നാണ് ആരാധകര്‍ പറയുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയ തോൽക്കുമെന്നും ഓസീസാവും ഇംഗ്ലണ്ടിന്‍റെ എതിരാളികളെന്നുമാണ് മറ്റ് ചിലർ പറയുന്നത്. ഇന്ത്യയും ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് നിലവില്‍ സെമി ഉറപ്പിച്ച ടീമുകള്‍.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

ഇന്ത്യയ്ക്കും ഓസ്ട്രേലിയക്കും ഓരോ മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. അതിനാല്‍, പോയിന്‍റ് പട്ടികയിൽ ആരാവും ഒന്നാം സ്ഥാനക്കാരാകുക എന്ന കാര്യത്തിലും വ്യക്തതയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ
[masterslider id="10"]

Related posts

Click Here to Follow Us