നഗരത്തിൽ ഡാൻസ് ബാറുകൾ സജീവം; 74 യുവതികളെ ഡൊംലൂരിലെ ഡാൻസ് ബാറിലെ റെയ്ഡിൽ രക്ഷപ്പെടുത്തി!!

ബെംഗളൂരു: നഗരത്തിൽ ഡാൻസ് ബാറുകൾ സജീവം; ഡൊംലൂരിലെ ഡാൻസ് ബാറിലെ റെയ്ഡിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 74 യുവതികളെ രക്ഷപ്പെടുത്തി. നഗരത്തിലെ ബാറുകളിൽ ജൂൺ ആദ്യവാരം നടത്തിയ റെയ്ഡിൽ 266 യുവതികളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ 237 പേരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.

സിറ്റി പോലീസ് കമ്മിഷണർ അലോക് കുമാറിന്റെ നേതൃത്വത്തിലാണ് ഡൊംലൂരിലെ ഡാൻസ് ബാറിലെ റെയ്ഡ് നടന്നത്. ബാർ മാനേജരടക്കം 53 പേരെ അറസ്റ്റുചെയ്തു. ഒന്നരലക്ഷം രൂപയും കണ്ടെടുത്തു. യുവതികളെ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂടുതൽ പണം നൽകുന്നവർക്ക് യുവതികളോടൊപ്പം നൃത്തം ചെയ്യാനുള്ള അവസരവും നൽകിയിരുന്നു.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

മികച്ച ജോലി വാഗ്ദാനം ചെയ്ത് ഏജന്റുമാരാണ് മറ്റ് സംസ്ഥാനങ്ങളിൽനിന്ന്‌ യുവതികളെ എത്തിച്ചത്. ഇവർ പിന്നീട് ഡാൻസ് ബാറിൽ ജോലിചെയ്യാൻ നിർബന്ധിതരാകുകയായിരുന്നു.

  സ്വകാര്യ ഹോട്ടലിലെ ഭക്ഷണത്തിൽ ചത്ത പല്ലി: വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ ഭീഷണി; പോലീസ് കേസെടുത്തു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പന്നിപ്പനി പടരുന്നു; കൂടുതൽ കേസുകൾ ന​ഗരത്തിൽ: ലക്ഷണങ്ങൾ, എങ്ങനെ തടയാം? അറിയണം ഈ കാര്യങ്ങൾ!
[masterslider id="10"]

Related posts