ജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യ; ജീവൻ മരണ പോരാട്ടത്തിനൊരുങ്ങി വിൻഡീസ്!

ജയം മാത്രം ലക്ഷ്യമിട്ട് വിരാട് കോലിയുടെ സംഘവും ജീവൻ മരണ പോരാട്ടത്തിനൊരുങ്ങി ജാസൺ ഹോൾഡറിന്റെ സംഘവും മുഖാമുഖം വരുമ്പോൾ മത്സരം ആവേശകരമാകുമെന്നതിൽ തർക്കമില്ല. മാഞ്ചെസ്റ്ററിലെ ഓൾഡ്ട്രാഫോഡിൽ ഇന്ത്യൻ സമയം മൂന്നു മണിക്കാണ് മത്സരം തുടങ്ങുന്നത്.

ഈ കളി തോറ്റാൽ ലോകകപ്പിൽ നിന്നു തന്നെ പുറത്താകുമെന്നതിനാൽ വെസ്റ്റീൻഡീസീനും ഈ മത്സരം ജയിച്ചേ തീരൂ. അഞ്ചു കളികളിൽ നിന്ന് ഇന്ത്യക്ക് ഒമ്പത് പോയന്റുള്ളപ്പോൾ ആറു കളികളിൽ നിന്ന് മൂന്നു പോയന്റ് മാത്രമാണ് വിൻഡീസിന്റെ സമ്പാദ്യം.

  ബെംഗളൂരുവിൽ യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ അതിക്രമം; റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ

ഓസ്ട്രേലിയേയും ദക്ഷിണാഫ്രിക്കയേയും പാക്കിസ്ഥാനേയും ആധികാരികമായി തോല്‍പ്പിച്ച ഇന്ത്യയെ പക്ഷെ അഫ്ഗാനിസ്ഥാൻ ഇന്ത്യൻ ടീമിനെ വിറപ്പിച്ചാണ് കീഴടങ്ങിയത്. ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ദൗര്‍ബല്യം ക്രിക്കറ്റിലെ നവാഗതരായ അഫ്ഗാന്‍ തുറന്നുകാണിച്ചത് ഇന്ത്യക്ക് തിരിച്ചടിയായി. നാലാം നമ്പരില്‍ ആരെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടാതെ ഉഴലുകയാണ് ഇപ്പോഴും ടീം മാനേജ്മെന്‍റ്.

വിന്‍ഡീസിന്‍റെ പ്രധാന തലവേദന ബാറ്റ്സ്മാന്‍മാരുടെ സ്ഥിരതയില്ലാത്ത പ്രകടനമാണ്. അവരുടെ ബാറ്റിങ് നിര കൂടുതല്‍ ഉത്തരവാദിത്തം കാണിച്ചാല്‍ വിജയിക്കാന്‍ ഇന്ത്യയ്ക്ക് കഠിനപ്രയത്നം തന്നെ വേണ്ടി വരും.

  ജബൽപൂർ ബോട്ട് ദുരന്തം; വൈറലായ ഈ അമ്മയും കുഞ്ഞും ചിത്രം വ്യാജമോ യഥാർത്ഥമോ? അറിയാൻ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലേക്കു വരികയായിരുന്ന കല്ലട ബസ് അപകടത്തിൽ പെട്ടു
[masterslider id="10"]

Related posts

Click Here to Follow Us