മലയാളി കൂട്ടായ്മകളുടെ നാട്ടിലേക്കുള്ള കാർപൂളിംഗ് വൻ ഹിറ്റാവുന്നു!!

ബെംഗളൂരു: അന്തർസംസ്ഥാന സ്വകാര്യ ബസ്സ് സമരം തുടരുന്ന സാഹചര്യത്തിൽ മലയാളി കൂട്ടായ്മകളുടെ നാട്ടിലേക്കുള്ള കാർപൂളിംഗ് വൻ ഹിറ്റാവുന്നു. പണിമുടക്ക് എന്നു തീരുമെന്നു വ്യക്തമാകാത്തതിനാൽ ഈ ആഴ്ച സ്വന്തം വാഹനത്തിൽ നാട്ടിലേക്കു പോകാനുള്ള തയാറെടുപ്പിലാണ് പലരും.

ഒരേ വാഹനത്തിൽ യാത്ര പങ്കിടുന്ന കാർ പൂളിങ്ങിനു ക്ഷണിച്ചു കൊണ്ട് സ്വകാര്യ കമ്പനികളുടെ ഇന്റേണൽ മെയ്‌ലുകളിലും മലയാളികളുടെ വാട്സാപ്പ് കൂട്ടായ്മകളിലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും സന്ദേശങ്ങളുടെ പെരുമഴയാണ്.

  രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം

ടോളിന്റെയും ഇന്ധനത്തിന്റെയും ചെലവ് പങ്കിട്ടാൽ സ്വകാര്യ ബസ് നിരക്കിലും കുറഞ്ഞ ചെലവിൽ 4-5 പേർക്കു ഒരു കാറിൽ സുഖമായി നാട്ടിൽ പോയി തിരിച്ചുവരാം എന്നത് തന്നെയാണ് പ്രധാന കാരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts