വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സ്വകാര്യ ബസ് അസോസിയേഷന്‍; മൗനം പാലിച്ച് അധികൃതർ!

സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഓണേഴ്‌സ് അസോസിയേഷന്‍. എന്നാൽ ഇതിനോട് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കെ.എസ്.ആർ.ടി.സി. യുടെ കണ്ണൂര്‍, കോഴിക്കോട്, കോട്ടയം വഴിയുള്ള സ്പെഷ്യല്‍ സര്‍വീസുകളും ഫലം കാണുന്നുണ്ട്. 21 അധിക സര്‍വീസുകള്‍ കര്‍ണാടക ആര്‍ടിസി പ്രഖ്യാപിച്ചിട്ടുണ്ട്.

ഉളള പെര്‍മിറ്റ് കൊണ്ട് സേലം വഴി കേരളത്തിന്റെ സ്പെഷ്യല്‍ വണ്ടികളും ഉണ്ടാകും. അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടര്‍ന്നാല്‍ കൂടുതല്‍ ബസുകളിറക്കാനാണ് കെഎസ്ആര്‍ടിസികളുടെ ആലോചന.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്’ പരിശോധനയുടെ പേരില്‍ അന്തര്‍സംസ്ഥാന ബസുകളില്‍ നിന്ന് ഗതാഗതവകുപ്പ് അന്യായമായി പിഴ ഈടാക്കുന്നെന്നുവെന്നും ബസുടമകളെയും ജീവനക്കാരെയും ദ്രോഹിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും ആരോപിച്ചാണ് സമരം. പരിശോധന നിര്‍ത്തിവയ്ക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

എന്നാല്‍, പരിശോധന അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധം അത് നടത്താമെന്നും ഗതാഗതമന്ത്രി നിലപാടെടുക്കുകയായിരുന്നു. ഇത് ബസ് ഉടമകള്‍ അംഗീകരിക്കാതെ വന്നതോടെയാണ് കഴിഞ്ഞ ദിവസം ഗതാഗതമന്ത്രിയും ബസ് ഉടമകളും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ ജയ്പൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts