നഗരത്തിൽ ഷോക്കേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ഭൂരിഭാഗം അപകടങ്ങളുണ്ടാകുന്നത് അശ്രദ്ധയെത്തുടർനെന്ന് ബെസ്‌കോം!

ബെംഗളൂരു: ഷോക്കേറ്റുള്ള അപകടങ്ങൾ നഗരത്തിൽ വർധിച്ചുവരികയാണെന്ന് ബെസ്‌കോം. ഏപ്രിൽ ഒന്നുമുതൽ മേയ് 15 വരെ ബെസ്‌കോം പരിധിയിൽ 16 അപകടങ്ങളാണുണ്ടായത്. മഴക്കാലമായാൽ ഷോക്കേറ്റുള്ള അപകടങ്ങൾ കൂടുന്നതാണ് പതിവ്.

ഇതിനെതിരേ മാധ്യമങ്ങളിലൂടെ ബെസ്‌കോം ബോധവത്കരണം തുടങ്ങിയിട്ടുണ്ട്. ഭൂരിഭാഗം അപകടങ്ങളുമുണ്ടാകുന്നത് അശ്രദ്ധയെത്തുടർന്നാണെന്നാണ് അധികൃതരുടെ വാദം.

  പദ്ധതികൾ പാതിവഴിയിൽ; ബെംഗളൂരുവിൽ പാർപ്പിടമില്ലാതെ ലക്ഷക്കണക്കിന് സാധാരണക്കാർ

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെത്തുടർന്ന് തകരാറിലായ വൈദ്യുതത്തൂണുകളുടെ കേടുപാടുകൾ മാറ്റുന്ന പ്രവൃത്തി പൂർത്തിയായിട്ടില്ല. 150-ലേറെ വൈദ്യുതത്തൂണുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി നിലംപതിച്ചത്.

2018-19 വർഷം ഷോക്കേറ്റ് 172 അപകടങ്ങളാണുണ്ടായത്. മുൻവർഷം ഇത് 138 ആയിരുന്നു. വർഷം കഴിയുന്നതോടെ അപകടങ്ങളുടെ നിരക്ക് വർധിക്കുന്നതോടെ അറ്റകുറ്റപ്പണികൾക്ക് കൂടുതൽ ജീവനക്കാരെ കരാറടിസ്ഥാനത്തിൽ നിയോഗിക്കാനാണ് ബെസ്‌കോമിന്റെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിൽക്ക് ബോർഡിന് 'ശാപമോക്ഷം' ഇതാ"; ഇനി 'പറന്നു' പോകാം; ഡബിൾ ഡെക്കർ ഫ്ലൈഓവർ തുറക്കാൻ ദിവസങ്ങൾ മാത്രം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us