ബെംഗളൂരു : ജനങ്ങൾ കൂടുതൽ ഡിജിറ്റലായി ചിന്തിച്ച് തുടങ്ങിയതോടെ തട്ടിപ്പുകാരും ഡിജിറ്റൽ വഴികളിലൂടെ ജനങ്ങളെ നേരിടാൻ തുടങ്ങി.ഏറ്റവും പുതിയതായി സോഷ്യൽ മീഡിയകളിലൂടെ നടക്കുന്ന ഒരു തട്ടിപ്പിനെ കുറിച്ചും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ അനായാസം തട്ടിപ്പുകാരെ തിരിച്ചറിയാം എന്നതുമാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം.
മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിച്ചുവല്ലോ, ഫേസ് ബുക്കിൽ ഇപ്പോൾ കുറച്ച് ദിവസമായി പ്രദർശിപ്പിക്കപ്പെടുന്ന ഒരു പരസ്യമാണ്, കാശുണ്ടെങ്കിൽ ആർക്കും പരസ്യം കൊടുക്കാവുന്ന ഒരു മാധ്യമമാണ് ഫേസ് ബുക്ക്.തങ്ങളുടെ പരസ്യ ധാതാവിനെ കുറിച്ച് പരാതി ലഭിക്കാത്തിടത്തോളം കാലം അവർ ആർക്കെതിരേയും നടപടി എടുക്കില്ല.
ഇനിയും ചിത്രത്തിലേക്ക് മാർക്കറ്റിൽ പതിനായിരം മുതൽ 15 ആയിരം രൂപ വരെ വില വരുന്ന മൊബൈൽ ഫോണിന് ഇവർ ആവശ്യപ്പെടുന്ന വില വെറും 1999 രൂപ മാത്രം, ഇവിടെ വച്ച് തന്നെ ഇതിലെ കള്ളം നിങ്ങൾക്ക് തിരിച്ചറിയാം. ഇത്രയും വില കുറഞ്ഞ് ആർക്കും ഈ മൊബൈലുകൾ വിൽക്കാൻ കഴിയില്ല. ഇനിയും വിശ്വാസമായില്ലെങ്കിൽ അടുത്ത ഭാഗത്തിലേക്ക് കടക്കാം. കുറച്ച് സാങ്കേതികത്വം ഉണ്ട്.
ഫേസ്ബുക്കിൽ നൽകിയ ഈ ചിത്രത്തിന്റെ മുകളിൽ ക്ലിക് ചെയ്താൽ നിങ്ങൾ എത്തിച്ചേരുന്ന വെബ്സൈറ്റിന്റെ ചിത്രം താഴെ കൊടുക്കുന്നു.
മുകളിൽ കൊടുത്ത വെബ്സൈറ്റിലേക്കാണ് നിങ്ങൾ നയിക്കപ്പെടുന്നത്, അഡ്രസ് ബാറിൽ കൊടുത്ത വെബ് സൈറ്റിന്റെ പേര് http://flipkart-sales.in ഇത് ഫ്ലിപ്പ്കാർട്ടിന്റെ ഒറിജിനൽ വെബ് സൈറ്റ് തന്നെയാണ് എന്ന് തോന്നിക്കുന്ന വിധത്തിലുള്ള എല്ലാ ചിത്രപ്പണികളും അവർ ഒരുക്കിയിട്ടുണ്ട് അതിൽ നിങ്ങൾ വീഴാതിരിക്കാൻ താഴെ എഴുതിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
സാധാരണയായി അഡ്രസ് ബാറിൽ http:// മാത്രമേ ഉള്ളൂ എങ്കിൽ അത് സുരക്ഷിതമല്ലാത്തതും https എന്നുണ്ടെങ്കിൽ ബ്രൗസിങ് സുരക്ഷിതവുമാണ് എന്നാണ്, S- സെക്യൂർ ( SSL സർട്ടിഫിക്കറ്റ് എന്ന് പറയും), ഇതിനർത്ഥം ഇത്തരം അഡ്രസ് കാണുന്ന വെബ് സൈറ്റുകളിലൂടെ ചെയ്യുന്ന വിനിമയങ്ങൾ എല്ലാം സുരക്ഷിതമാണ് എന്നല്ല.. നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്നും സെർവറിലേക്കും തിരിച്ചും അയക്കുന്ന ഡാറ്റ ഒരു പ്രത്യേക കോഡുഭാഷ (എൻക്രിപ്ഷൻ)യാക്കി മാറ്റി ആണ് വിനിമയം ചെയ്യപ്പെടുന്നത് അതുകൊണ്ട്, അത് ലഭിക്കുന്നവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് സാരം, പല ക്ലാസുകളിൽ ഉള്ള സർട്ടിഫിക്കറ്റുകളും ഉണ്ട്. ചുരുക്കത്തിൽ https ഇല്ലെങ്കിൽ അത്തരം വെബ് സൈറ്റുകളിൽ സാമ്പത്തിക വിനിമയങ്ങൾ നടത്താതിരിക്കുക.
അടുത്തതാണ് ഏറ്റവും പ്രധാനം, ഫ്ലിപ്പ്കാർട്ടിന്റെ അഡ്രസ് flipkart.com , amazon.com, amazon.in എന്നിങ്ങനെയായിരിക്കും. അവരുടെ തന്നെ സബ് ഡൊമൈനുകൾ ആണങ്കിൽ അത് sales.fliplkart.com, festival.amazon.com, festival.amazon.in എന്നിങ്ങനെ ആയിരിക്കും ,എന്നാൽ ഇവിടെ കൊടുത്തത് പ്രകാരം flipkart-sales.in, festival-flipkart.in etc തുടങ്ങിയ ഡൊമൈനുകൾ ആണെങ്കിൽ അത് ഒറിജിനൽ അല്ല എന്ന് മനസിലാക്കുക.
മറ്റൊന്ന്, സുഹൃത്തുക്കളും മറ്റും അയച്ചുതരുന്ന ഇവിടെ ക്ലിക് ചെയ്തു നോക്കൂ തുടങ്ങിയ അഡ്രസുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക ” കൗതുകം കൂടുതൽ ഉണ്ടെങ്കിൽ ” അതേ അഡ്രസ് നിങ്ങളുടെ കമ്പ്യൂട്ടറിൽ അടിച്ച് നോക്കുക. നല്ല ആൻറി വൈറസ് ഉണ്ടെങ്കിൽ അവിടെ നിന്ന് പരീക്ഷണങ്ങൾ നടത്തി നോക്കുക.
മുകളിൽ കൊടുത്ത ലിങ്ക് ഞങ്ങൾ പിന്തുടർന്നു ചെന്നപ്പോൾ ഞങ്ങൾ എത്തിപ്പെട്ടത് പേരും അഡ്രസ്സും മൊബൈൽ നമ്പർ എല്ലാം ഉള്ള ഒരു ഫോമിലാണ് ആണ്.
അവിടെ നിന്നും അത് നാവിഗേറ്റ് ചെയ്യുന്നത് പേടിഎമിന്റെ ആപ്പിലേക്ക് ആണ്. അതുവഴി പെയ്മെൻറ് നൽകാനാണ് അവർ ആവശ്യപ്പെടുന്നത് പേടിഎം വഴി പെയ്മെൻറ് നൽകിക്കകഴിഞ്ഞാൽ.
പിന്നീട് സംഭവിക്കുന്നത് എന്താണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ ആ പണം തിരിച്ചു കിട്ടുക അത്ര എളുപ്പമല്ല.
സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് പണം കളയാതെ മുന്നോട്ടുപോവുക.
സംശയം തോന്നുന്ന പരസ്യങ്ങളെ കുറിച്ച് ഞങ്ങളെ അറിയിച്ചാൽ അതിനു പിന്നിലുള്ള കള്ളത്തരം ഞങ്ങൾ പുറത്തു കൊണ്ടു വരുന്നതാണ്.
വാട്സ് അപ്പ് 8880173737,ഇ മെയിൽ : [email protected].
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.