വായ്പ എഴുതിത്തള്ളൽ എല്ലാം പ്രഹസനമായി മാറി; കൃഷിക്ക് വെള്ളം കണ്ടെത്താൻ കുഴൽ കിണർ കുഴിക്കാൻ പണം കടം വാങ്ങി മുടിഞ്ഞ കർഷകൻ മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച് കൃഷിയിടത്തിൽ തൂങ്ങി മരിച്ചു.

ബെംഗളൂരു : ആരു ഭരിച്ചാലും അന്നം തരുന്ന കൃഷിക്കാരന്റെ കാര്യത്തിൽ വലിയ മാറ്റം കാണാൻ കഴിയുന്നില്ല, കൃഷി ചെയ്ത് മുടിഞ്ഞ കർഷകർ അരച്ചാൺ കയറിൻ തുമ്പത്ത് സ്വന്തം ജീവിതം തീർക്കുന്നത് ഇപ്പോൾ രാജ്യത്ത് ഒരു തുടർക്കാഴ്ചയാണ്.

ഇപ്പോൾ സംസ്ഥാനങ്ങൾ എല്ലാം കാർഷിക വായ്പ എഴുതിത്തള്ളലിന്റെ കാലമാണല്ലോ, സംസ്ഥാനം എഴുതിത്തള്ളിയ വായ്പ കൊണ്ട് ഉപകാരമുണ്ടായത് വെറും 800 പേർക്ക് മത്രമാണെന്നതാണ് യാഥാർത്ഥ്യം. കൂടെ കർഷക ആത്മഹത്യകൾക്ക് കുറവുമില്ല.

  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക: ഈ പ്രധാന റോഡ് 60 ദിവസത്തേക്ക് അടച്ചിടും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ

കൃഷിയിടത്തിൽ വെള്ളമില്ലാത്തതിനാൽ പല ഭാഗങ്ങളിലായി ആറ് കുഴൽ കിണറുകൾ കുഴിച്ച് അവസാനം നിരാശനാകേണ്ടി വന്ന കർഷകൻ കൃഷിസ്ഥലത്തിന് സമീപത്തെ തൂങ്ങിമരിച്ചു.വെളളമില്ലാതായപ്പോൾ കൃഷി നശിച്ചു. കൊള്ളപ്പലിശക്കാരനിൽ നിന്ന് വാങ്ങിയത് 5 രൂപയായിരുന്നു .

ആത്മഹത്യാ കുറിപ്പിൽ മുഖ്യമന്ത്രി കുമാരസ്വാമി ,ഉപമുഖ്യമന്ത്രി ജി പരമേശ്വര, ഡി സി പി, എസ് പി, കൊലാല ഹുബ്ലി പോലീസ് ഇൻസ്പെക്ടർ എന്നിവരുടെ പേരുകൾ എഴുതി വച്ചു കൊണ്ടാണ് കൊരട്ടറെ ന അലാലസാന്ദ്ര കരേകല്ലു സ്വദേശി ശിവണ്ണ (58) ആത്മഹത്യ ചെയ്തത്.

  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം

നാഗേഹള്ളി സ്വദേശി സിദ്ധയ്യയിൽ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാൻ കഴിയാത്തതിനാൽ സമ്മർദ്ദമേറിയതാണ് ആത്മഹത്യക്ക് കാരണമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts