ഐഎസ്‌എല്‍: കേരള ബ്ലാസ്റ്റേഴ്‌സ്-ഡല്‍ഹി ഡൈനാമോസ് മത്സരം ഇന്ന്

കൊച്ചി:  ഐഎസ്‌എല്ലില്‍ ഇന്ന് നടക്കുന്ന പതിമൂന്നാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഡല്‍ഹി ഡൈനാമോസിനെ നേരിടും.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.  ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാമത്തെ ഹോം മാച്ചാണ് ഡൈനാമോസുമായി ഇന്ന് നടക്കാനിരിക്കുന്നത്.

സ്വന്തം തട്ടകത്തില്‍ മുംബൈയ്ക്കെതിരായി നടന്ന ആദ്യ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ വഴങ്ങിയ സമനിലയില്‍ നിന്നു തകര്‍പ്പന്‍ തിരിച്ചു വരവാണ് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം.

മുംബൈയ്ക്കെതിരെ വ്യന്യസിച്ച 4-2, 3-1 എന്ന ശൈലിയില്‍ തന്നെയാകും പരിശീലകന്‍ ഡേവിഡ്‌ ജെയിംസ്‌ ഇന്നും ടീമിനെ ഇറക്കുക.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

മുന്നേറ്റത്തില്‍ പോപ്ലാറ്റ്നികും, അറ്റാക്കിംഗ് മിഡ് ഫീല്‍ഡര്‍മാരായി ഹോളിചരണ്‍ നര്‍സാരി, സ്ലാവിസ സ്റ്റോജനോവിക് എന്നിവരും കളിച്ചേക്കും.

നിക്കോള ക്രമാരവിച്ച്, മലയാളി താരം സഹല്‍ സമദ് എന്നിവര്‍ക്കായിരിക്കും ഡിഫന്‍സീവ് മിഡ് ഫീല്‍ഡിന്‍റെ ചുമതല. എന്നാല്‍, സസ്പെന്‍ഷന്‍ നേരിടുന്ന പ്രതിരോധ താരം അനസ് ഇടതോടിക ഇന്നത്തെ മത്സരത്തില്‍ കളിക്കില്ല.

അതേസമയം, യുവനിരയുമായാണ് ഡല്‍ഹി ഡൈനാമോസും ഇന്ന് കളിക്കാനിറങ്ങുന്നത്. സീസണിലെ ആദ്യ ജയം ലക്ഷ്യമിടുന്ന ഡല്‍ഹി പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

നാല് പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. എന്നാല്‍, മുംബൈയ്ക്കെതിരായ മത്സരത്തിലെ അവസാന മിനിറ്റുകളില്‍ വന്ന വീഴ്ച ഇക്കുറിയും ആവര്‍ത്തിച്ചാല്‍ വിജയമെന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ സ്വപ്ന൦ തകരും.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

കഴിഞ്ഞ മത്സരത്തിലെ ജയം ടീമിന് ആത്മവിശ്വാസം പകരുന്നുവെന്നും ആ കരുത്തിലാണ് ഇന്ന് ടീം കളത്തിലിറങ്ങുന്നതെന്നും കോച്ച് ഡേവിഡ്‌ ജോണ്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts