ഇനി സ്വകാര്യ ബസുകളുടെ കഴുത്തറുപ്പൻ നിരക്കിന് തല വച്ച് കൊടുക്കേണ്ട; പൂജ അവധിക്ക് എറണാകുളത്തേക്ക് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റയിൽവേ; ബുക്കിംഗ് ഉടൻ ആരംഭിക്കും.

ബെംഗളൂരു: പൂജ അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്കിന് പരിഹാരമായി കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസ് നടത്തും. 06547/06548-ാം നമ്പർ യശ്വന്തപുരം – എറണാകുളം പ്രതിവാര തത്കാൽ എക്സ്‌പ്രസാണ് സർവീസ് നടത്തുക. ഒക്ടോബർ 16-ന് യശ്വന്തപുരത്തുനിന്ന് എറണാകുളത്തേക്ക് ആദ്യ സർവീസ് നടത്തും. നവംബർ 13 വരെ എല്ലാ ചൊവ്വാഴ്ചകളിലും ബെംഗളൂരുവിൽനിന്ന് സർവീസുണ്ടാകും. തിരിച്ച് എറണാകുളത്തുനിന്ന് ബുധനാഴ്ച പുറപ്പെടും. അവധിയോടനുബന്ധിച്ച് നാട്ടിൽ പോകാൻ ടിക്കറ്റ് ലഭിക്കാതിരുന്ന നിരവധി യാത്രക്കാർക്ക് ആശ്വാസമാകും പ്രത്യേക തീവണ്ടി.

  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!

16-ന് രാത്രി 10.45-ന് യശ്വന്തപുരത്തുനിന്ന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം ഉച്ചയ്ക്ക് 12.45-ന് എറണാകുളത്തെത്തും. ബുധനാഴ്ച വൈകീട്ട് മൂന്നിന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം പുലർച്ചെ 4.30-ന് യശ്വന്തപുരയിലെത്തും. ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള അവസാന സർവീസ് നവംബർ 13-നും എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്കുള്ള അവസാന സർവീസ് നവംബർ 14-നുമാണ്. ഒരു ഭാഗത്തേക്ക് ആകെ അഞ്ച് സർവീസാണ് ഉണ്ടാവുക.

കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ തീവണ്ടിക്ക് സ്റ്റോപ്പുണ്ടാകും. ഒരു ടു ടയർ എ.സി. കോച്ച്, മൂന്ന് ത്രീ ടയർ എ.സി. കോച്ചുകൾ, ഒമ്പത് ത്രീ ടയർ സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകൾ, രണ്ട് സെക്കൻഡ് ക്ലാസ് സിറ്റിങ് കം ലഗേജ് വാനുകൾ എന്നിവ തീവണ്ടിക്കുണ്ടാകും. പൂജ അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള പതിവ് തീവണ്ടികളിലെല്ലാം മാസങ്ങൾക്കുമുമ്പുതന്നെ ടിക്കറ്റുകൾ തീർന്നിരുന്നു. ഇതേത്തുടർന്നാണ് പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ
[masterslider id="10"]

Related posts