കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗത്തിന്റെ മേധാവി സ്ഥാനം കന്നഡ നടി രമ്യ രാജിവച്ചു;പ്രധാനമന്ത്രിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചതിന് രമ്യക്കെതിരെ കേസ് എടുത്തിരുന്നു.

ബെംഗളൂരു: കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗത്തിന്റെ മേധാവി സ്ഥാനം ദിവ്യ സ്പന്ദന (രമ്യ) രാജിവെച്ചതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന തരത്തില്‍ ചിത്രം ട്വീറ്റ് ചെയ്തതിന് ദിവ്യ സ്പന്ദനയ്‌ക്കെതിരേ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ യുപി പോലീസ് കേസെടുത്തത്. ഇതിന് പുറകെ വീണ്ടും മോദിയെ കള്ളനെന്ന് വിളിച്ച് അവര്‍ രംഗത്തുവരുകയും ചെയ്തിരുന്നു. ബിജെപിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നിശിത വിമര്‍ശനം നടത്താറുള്ള ദിവ്യ സ്പന്ദന സെപ്റ്റംബര്‍ 29 ന് ശേഷം പുതിയ പോസ്റ്റുകളൊന്നും ട്വിറ്ററില്‍ ഇട്ടിരുന്നില്ല. അവരുടെ മൗനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി തുടരുന്നതിനിടെയാണ്‌ പദവി രാജിവെച്ചതായ…

Read More

റൊണാള്‍ഡോയ്ക്ക് കട്ട സപ്പോര്‍ട്ടുമായി കാമുകി!

ഫുട്‌ബോള്‍ ലോകത്ത് ഇതിഹാസ താരമായ  യുവന്‍റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരായ പീഡന പരാതിയില്‍ വീണ്ടും അന്വേഷണം. ലാസ്‌വെഗാസ് പോലീസാണ്സിന്‍റെതാണ് നിര്‍ണ്ണായകമായ ഈ തീരുമാനം. താരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 34 കാരിയായ കാതറിന്‍ മയോര്‍ഗയാണ് രംഗത്തെത്തിയത്. അമേരിക്കന്‍ വംശജയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നതെന്ന് പൊലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍, താന്‍ ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതി വ്യാജമാണെന്നും തന്‍റെ പേരുപയോഗിച്ച് പ്രശസ്തി  നേടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു. അതേസമയം, പലഭാഗങ്ങളില്‍…

Read More

കാത്തിരിപ്പിന് വിരാമം: “മണികര്‍ണ്ണിക”യുടെ ടീസര്‍ പുറത്തിറങ്ങി

മുംബൈ: ബോളിവുഡില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്ന “മണികര്‍ണ്ണിക”യുടെ ടീസര്‍ പുറത്തിറങ്ങി. പ്രശസ്ത ബോളിവുഡ് നടി കങ്കണ റണാവത് ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും “മണികര്‍ണ്ണിക”യ്ക്കുണ്ട്. ചിത്രത്തില്‍ “മണികര്‍ണ്ണിക”യായി വേഷമിടുന്നത് കങ്കണ റണാവത് തന്നെയാണ്. തന്‍റെ സ്വതസിദ്ധമായ അഭിനയചാതുരികൊണ്ട് പ്രേഷകഹൃദയങ്ങളെ കീഴടക്കിയ കങ്കണയുടെ ഏറ്റവും ശക്തമായ കഥാപാത്രമാണ് ‘മണികര്‍ണ്ണിക’ എന്ന് വേണം പറയാന്‍. കൂടാതെ, തികച്ചും വ്യത്യസ്തമായ കഥാപാത്രവും. സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന “മണികര്‍ണ്ണിക”യുടെ ടീസര്‍ പുറത്തിറങ്ങിയതും ഏറെ പ്രത്യകതകളോടെയാണ്. സസ്പെന്‍സ് നിലനിര്‍ത്തിക്കൊണ്ടായിരുന്നു “മണികര്‍ണ്ണിക”യുടെ ടീസര്‍ ഇറങ്ങിയത്‌. ടീസര്‍ പുറത്തിറക്കുന്ന ദിവസവും വളരെ രഹസ്യമായിരുന്നു.…

Read More

“മോദി ശരിക്കും കള്ളനാണ്”പിറന്നാള്‍ കേക്കില്‍ പ്രധാന മന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത ട്വീറ്റ് ചെയ്ത”കന്നഡ ഹുടുഗി” ബെലക്കുവാണ് ഇപ്പോള്‍ ട്വിറ്റെറിലെ താരം.

ബെംഗളൂരു: ‘കൊച്ചു ബെലാക്കുവിനെ എന്റെ അനുഗ്രഹം അറിയിക്കണം. അവളുടെ സന്തോഷത്തിനും ആരോഗ്യത്തിനുമായി ഞാന്‍ പ്രാര്‍ഥിക്കുന്നു’- പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തതോടെ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി മാറി കര്‍ണാടകയില്‍നിന്നുള്ള കൊച്ചുമിടുക്കി. സാധാരണ കുട്ടികള്‍ പിറന്നാള്‍ കേക്കില്‍ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ വേണമെന്നു വാശിപിടിക്കുമ്പോള്‍ ബെലാക്കുവിന് ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. പിറന്നാള്‍ കേക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വേണം. ബെലാക്കുവിന്റെ പിതാവ് മഹേഷ് വിക്രം ഹെഗ്‌ഡെ ഇത് ചിത്രസഹിതം റ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണു സംഭവം വൈറലായതും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടതും. Please convey my blessings to young…

Read More

സുവർണ കർണാടക കേരള സമാജത്തിന്റെ കന്നഡ ക്ലാസുകൾ ആരംഭിച്ചു.

ബെംഗളൂരു : നഗരത്തിലെ മലയാളികൾക്ക് വേണ്ടി സുവർണ കർണാടകം കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ നടത്തുന്ന കന്നഡ ക്ലാസ് ആരംഭിച്ചു. കമ്മനഹള്ളിയിൽ ഉള്ള റോയൽ സെറിനിറ്റി ഹോട്ടലിൽ വെച്ച് കന്നഡ ക്ലാസ് ന്റെ ഔദ്യോഗികമായ ഉദ്ഘാടനം ബാംഗ്ലൂർ മഹാനഗരപാലികേ പ്രതിപക്ഷ നേതാവ് ശ്രീ പദ്മനാഭറെഡി നിർവഹിച്ചു. ശാഖ ചെയർമാൻ ശ്രീ കെ ജെ ബൈജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കന്നട ടീച്ചർ ശ്രീ രവിചന്ദ്ര, സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശ്രീ ശശിധരൻ, കോഡിനേറ്റർ ശ്രീ ടോബി ജേക്കബ്, ശ്രീ ബാഹുലേയൻ, ശ്രീ ജോൺസൻ, എന്നിവർ…

Read More

ശബരിമല സ്ത്രീ പ്രവേശനം: സുപ്രീംകോടതി വിധിയ്ക്കൊപ്പം സര്‍ക്കാര്‍, പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ ഉറച്ച നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി നടത്തിയ നിര്‍ണ്ണായക വിധിയക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു വിശ്വാസികളില്‍ത്തന്നെ രണ്ട് അഭിപ്രായം ഉണ്ടായിരുന്നു. ഇതെല്ലാം പരിശോധിച്ചശേഷമാണു സുപ്രീംകോടതി വിധി വന്നത്. വിധി അനുസരിച്ചു നടപടി സ്വീകരിക്കാന്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിനു കഴിയൂ. വിധിയുടെ ഭാഗമായി ഉല്‍സവകാലത്ത് സ്ത്രീകള്‍ വന്നാല്‍ അവര്‍ക്കു സൗകര്യം ചെയ്യേണ്ടതുണ്ട്. മറ്റൊരു നിയമം വരുന്നതുവരെ ഇതാണു രാജ്യത്തെ നിയമമെന്നും മുഖ്യമന്ത്രി…

Read More

വ്യാജ സ്വര്‍ണനാണയം നല്‍കി 5 പേരില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം പറ്റിച്ച് കടന്ന് കളഞ്ഞതായി പരാതി.

ബെംഗളൂരു: വ്യാജ സ്വർണനാണയങ്ങൾ നൽകി യുവാവ് ബെംഗളൂരു സ്വദേശികളായ അഞ്ചുപേരിൽനിന്ന്‌ ഒരുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബെംഗളൂരു സ്വദേശികളായ അശോക്, മൂർത്തി, സതീഷ്, അജിത്ത്, അവിനാഷ് എന്നിവരാണ് ശിവമോഗ സ്വദേശിയായ മഞ്ജുനാഥ് എന്നയാൾ കബളിപ്പിച്ചതായി പരാതി നൽകിയത്. ബെംഗളൂരുവിൽനിന്നാണ് അശോക് മഞ്ജുനാഥിനെ പരിചയപ്പെടുന്നത്. ശിവമോഗയിലെ വീടിനടുത്തുനിന്ന്‌ നിധി കിട്ടിയിട്ടുണ്ടെന്നും ഇത് വിൽക്കാൻ ആളെ കണ്ടെത്താനാണ് ബെംഗളൂരുവിലെത്തിയതെന്നുമായിരുന്നു ഇയാൾ പരിചയപ്പെടുത്തിയത്. ഈ സ്വർണം വാങ്ങാമെന്നേറ്റ അശോക് ശിവമോഗയിലെത്തി സ്വർണ നാണയങ്ങൾ കണ്ടു. ഈ സമയം ഇയാൾ യഥാർഥ സ്വർണനാണയങ്ങളാണ് കാണിച്ചിരുന്നത്. തുടർന്ന് ബെംഗളൂരുവിൽ തിരിച്ചെത്തിയ അശോക് സുഹൃത്തുക്കളുമായി…

Read More

ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. രാജ്യത്തിന്‍റെ 46-ാമത് ചീഫ് ജസ്റ്റിസ് ആണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. Delhi: Justice Ranjan Gogoi takes oath as the Chief Justice of India (CJI) at Rashtrapati Bhavan. pic.twitter.com/g8d6HsSzgL — ANI (@ANI) October 3, 2018 ചരിത്രം കുറിച്ച വിധികളുടെ അവസാന ദിവസവും പൂര്‍ത്തിയാക്കി ദീപക് മിശ്ര പടിയിറങ്ങിയതോടെയാണ് പരമോന്നത പദവിയിലേക്ക് രഞ്ജന്‍ ഗോഗോയ് എത്തുന്നത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍…

Read More

രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്; ഡോളറിന് 73.33 രൂപ

മുംബൈ: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍. രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 73.33 രൂപയായി. രാവിലെ ഡോളറിനെതിരെ 72.91 എന്ന നിലയില്‍ നിന്ന് 42 പൈസ ഇടിഞ്ഞ് 73.33 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അന്താരാഷ്ട്ര വിപണണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില പിടിച്ചാല്‍ കിട്ടാത്ത തോതില്‍ ഉയരുന്നതും, ഇറക്കുമതി വിപണിയില്‍ ഡോളറിന്‍റെ ആവശ്യകത വര്‍ദ്ധിക്കുന്നതുമാണ് രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയാന്‍ ഇടയാക്കിയ ഘടകങ്ങള്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായതെന്നാണ്…

Read More

മന്ത്രിസഭാവികസനം ഈ മാസം 12-നകം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി;പ്രതീക്ഷയോടെ സതീഷ് ജാർക്കിഹോളി.

ബെംഗളൂരു: മന്ത്രിസഭാവികസനം ഈ മാസം 12-നകം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. സഖ്യസർക്കാരിൽ കോൺഗ്രസിന് ലഭിച്ച 22 മന്ത്രിസ്ഥാനങ്ങളിൽ ആറെണ്ണം ഒഴിച്ചിട്ടിരിക്കുകയാണ്. മുൻമന്ത്രിമാരായ എം.ബി. പാട്ടീൽ, രാമലിംഗ റെഡ്ഡി, സതീഷ് ജാർക്കിഹോളി, റോഷൻ ബെയ്ഗ്, തൻവീർ സേട്ട്, എച്ച്.കെ. പാട്ടീൽ എന്നിവർ മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. മന്ത്രിസ്ഥാനം ലഭിക്കാത്ത നേതാക്കളെ കോർപ്പറേഷൻ, ബോർഡ് മേധാവികളാക്കാനാണ് തീരുമാനം. കാബിനറ്റ് റാങ്കുള്ളതിനാൽ ഈ പദവി നൽകി നേതാക്കളെ അനുനയിപ്പിക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

Read More
Click Here to Follow Us