ബെംഗളൂരു: ‘കൊച്ചു ബെലാക്കുവിനെ എന്റെ അനുഗ്രഹം അറിയിക്കണം. അവളുടെ സന്തോഷത്തിനും ആരോഗ്യത്തിനുമായി ഞാന്‍ പ്രാര്‍ഥിക്കുന്നു’- പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തതോടെ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി മാറി കര്‍ണാടകയില്‍നിന്നുള്ള കൊച്ചുമിടുക്കി.
സാധാരണ കുട്ടികള്‍ പിറന്നാള്‍ കേക്കില്‍ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ വേണമെന്നു വാശിപിടിക്കുമ്പോള്‍ ബെലാക്കുവിന് ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. പിറന്നാള്‍ കേക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വേണം. ബെലാക്കുവിന്റെ പിതാവ് മഹേഷ് വിക്രം ഹെഗ്‌ഡെ ഇത് ചിത്രസഹിതം റ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണു സംഭവം വൈറലായതും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടതും.
Please convey my blessings to young Belaku.
I pray for her happiness and good health. https://t.co/5SshoUvtNW
— Narendra Modi (@narendramodi) October 2, 2018
മഹേഷിന്റെ റ്റ്: ‘ഇന്നെന്റെ മകള്‍ ബെലാക്കുവിന്റെ പിറന്നാള്‍ ആണ്. എന്താണ് പിറന്നാള്‍ ദിനത്തില്‍ സമ്മാനം വേണ്ടതെന്ന്.ഞാന്‍ അവളോടു ചോദിച്ചു. മോദിജിയുടെ ചിത്രം പിറന്നാള്‍ കേക്കില്‍ വേണമെന്നായിരുന്നു അവളുടെ മറുപടി. മോദിജിയുടെ ചിത്രം പിറന്നാള്‍ കേക്കില്‍ വേണമെന്നായിരുന്നു അവളുടെ മറുപടി.
“മോദി ശരിക്കും കള്ളനാണ്. കുട്ടികളുടെ വരെ മനം കവര്‍ന്ന കള്ളന്‍” മഹേഷിന്റെ ട്വീറ്റ് ആറായിരത്തിലധികം പേര്‍ ലൈക്ക് ചെയ്തു. തുടര്‍ന്നാണ് ട്വീറ്റ് ശ്രദ്ധയില്‍പെട്ട പ്രധാനമന്ത്രി ബെലാക്കുവിന് ആശംസകള്‍ നേര്‍ന്നത്. ബെലാക്കുവെന്നാല്‍ വിളക്ക് എന്നാണ് കന്നഡയില്‍ അര്‍ഥമെന്നും പ്രധാനമന്ത്രിയുടെ അനുഗ്രഹം ലഭിച്ചതു ഭാഗ്യമാണെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.