സുവർണ കർണാടക കേരള സമാജത്തിന്റെ കന്നഡ ക്ലാസുകൾ ആരംഭിച്ചു.

ബെംഗളൂരു : നഗരത്തിലെ മലയാളികൾക്ക് വേണ്ടി സുവർണ കർണാടകം കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ നടത്തുന്ന കന്നഡ ക്ലാസ് ആരംഭിച്ചു. കമ്മനഹള്ളിയിൽ ഉള്ള റോയൽ സെറിനിറ്റി ഹോട്ടലിൽ വെച്ച് കന്നഡ ക്ലാസ് ന്റെ ഔദ്യോഗികമായ ഉദ്ഘാടനം ബാംഗ്ലൂർ മഹാനഗരപാലികേ പ്രതിപക്ഷ നേതാവ് ശ്രീ പദ്മനാഭറെഡി നിർവഹിച്ചു.

ശാഖ ചെയർമാൻ ശ്രീ കെ ജെ ബൈജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കന്നട ടീച്ചർ ശ്രീ രവിചന്ദ്ര, സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശ്രീ ശശിധരൻ, കോഡിനേറ്റർ ശ്രീ ടോബി ജേക്കബ്, ശ്രീ ബാഹുലേയൻ, ശ്രീ ജോൺസൻ, എന്നിവർ സംസാരിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 8 മണി മുതൽ 9 മണി വരെയാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.

  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ

എത് വയസ്സിലുള്ളവർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ക്ലാസ്സുകൾ നടത്തുന്നതെന്ന് കോഡിനേറ്റർ ആയ ശ്രീ ടോബി ജേക്കബ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9448355001, 9448 172 775.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
[masterslider id="10"]

Related posts