സ്കൂളുകൾക്ക് അവധി, ബി എം ടി സി, കെഎസ്ആആർടിസി ബസുകൾ ഓടില്ല ;ബന്ദ് നഗരത്തെ ബാധിക്കുന്നതെങ്ങിനെ? കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം.

ബെംഗളുരു : ഇന്ധന വില വർദ്ധവിനെതിരെ കോൺഗ്രസ് അSക്കമുള്ള പ്രതിപക്ഷ കക്ഷികൾ പ്രഖ്യാപിച്ച ബന്ദ് ജനജീവിതത്തെ ബാധിക്കാൻ സാദ്ധ്യത.

നഗരത്തിലെ ഭൂരിഭാഗം സ്കൂളുകളും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ചില സ്വകാര്യ കമ്പനികൾ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ,കഴിയുമെങ്കിൽ വരാനാണ് ചില സ്വകാര്യ കമ്പനികൾ ജീവനക്കാരെ അറിയിച്ചത്.

ബി എംടി സി യിലെയും കെ എസ് ആർ ടി സി യിലെയും ജീവനക്കാരുടെ സംഘടന ബന്ദിന് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബസുകൾ സർവ്വീസ് നടത്തുമോ എന്നത് രാവിലെ മാത്രമേ അറിയാൻ കഴിയൂ.

  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു

മെട്രോയും ലോക്കൽ ട്രെയിനുകളും സർവ്വീസ് നടത്തും ,ഓല – ഊബർ ടാക്സികളുടെ തൊഴിലാളി സംഘടനകൾ ബന്ദിന് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിലുള്ള കന്നഡ ചലു വാലി വിട്ടാൾ പക്ഷ ,സി പി ഐ, എസ് യൂ സി ഐ ,സി ഐ ടി യു എന്നിവ ബന്ദിന് അനുകൂലമാണ്.ഭരണകക്ഷlയായ ജെഡി എസ് ബന്ദിനെ പിൻ തുണക്കുന്നുണ്ട്.

  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി

പാല്, പത്രം, ആശുപത്രികൾ ,ആംബുലൻസ് എന്നിവ സാധാരണ പോലെ പ്രവർത്തിക്കും.

രാവിലെ ആറു മുതൽ വൈകുന്നേരം 3 വരെയാണ് ബന്ദ് ആഹ്വാനം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts