നഗരത്തിൽ ബന്ദ് സമ്പൂർണം;ബിഎംടിസി, കെഎസ്ആർടിസി ബസുകൾ ഓടുന്നില്ല;മെട്രോയിൽ വൻ തിരക്ക്;സ്വകാര്യ വാഹനങ്ങൾ സർവ്വീസ് നടത്തുന്നു.

ബെംഗളൂരു :കോൺഗ്രസ് പാർട്ടിയും മറ്റ് പല സംഘടനകളും ചേർന്ന് ഇന്ധനവില വർദ്ധനക്കെതിരെ നടത്തുന്ന ഭാരത ബന്ദ് നഗരത്തിൽ സമ്പൂർണം.

ബി എംടി സി യും കെ എസ് ആർ ടി സി യും സർവ്വീസ് നടത്തുന്നില്ല. മെട്രോ സർവീസ് നടത്തുന്നുണ്ട്.

വളരെ കുറച്ച് ഒട്ടോറിക്ഷകൾ സർവ്വീസ് നടത്തുന്നുണ്ട്, ഓല ,ഊബർ ടാക്സികളും സർവീസ് നടത്തുന്നില്ല.

  മദ്യക്കുപ്പികളിലെ പഞ്ചസാരയുടെ അളവ് വെളിപ്പെടുത്തേണ്ടതില്ല; കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ തന്നെ അവധി നൽകിയിരുന്നു. ചില സ്വകാര്യ കമ്പനികൾ അവധി പ്രഖ്യാപിച്ചിരുന്നു.

അതേ സമയം സ്വകാര്യ വാഹനങ്ങൾ നിരത്തിലുണ്ട്. നഗരത്തിലെ പ്രധാന ട്രാഫിക് ബ്ലോക്കുകളുണ്ടാവാറുള്ള സിൽക്ക് ബോർഡിലും ടിൻഫാക്ടറിയിലും ഇന്ന് രാവിലേയും ഗതാഗതത്തിന്റെ വേഗത കുറഞ്ഞു.

മംഗളൂരു, ദാവനഗരെ, അനേക്കൽ എന്നിവിടങ്ങളിൽ നിന്ന് അക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

  എക്‌സ്പ്രസ് ട്രെയിനുകള്‍ക്കുൾപ്പടെ ബെലന്തൂരില്‍ സ്റ്റോപ്പ്; വിശദാംശങ്ങൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ തടങ്കലിലാക്കി ഇഞ്ചി കൃഷിയിടത്തിൽ അടിമവേല: രണ്ട് മലയാളികൾ ഉൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി
[masterslider id="10"]

Related posts

Click Here to Follow Us