ഇന്ധന വില വർധന; ബസ് ചാർജ് കൂടുന്നു, വെബ് ടാക്സി ചാർജ് വർധിപ്പിക്കാൻ സാധ്യത, നാട്ടിൽ പോകാൻ ചെലവ് കൂടും…

ബെംഗളൂരു: പുതിയ നിരക്ക് ഈയാഴ്ച നിലവിൽ വന്നേക്കും. സംസ്ഥാനത്ത് ബസ് ചാർജ് 18% വരെ കൂട്ടുമെന്നു ഗതാഗത മന്ത്രി ഡി.സി.തമ്മണ്ണ. കർണാടക ആർടിസി, ബിഎംടിസി എന്നിവ ഉൾപ്പെടെ നാലു ട്രാൻസ്പോർട്ട് കോർപറേഷനുകൾക്കും വർധന ബാധകമാണ്. ഇന്ധന വില വർധനയെ തുടർന്നു കോടികളുടെ വരുമാന നഷ്ടം നേരിടുന്നതിനാൽ ബസ് നിരക്കു കൂട്ടണമെന്നു വിവിധ കോർപറേഷനുകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

  ആർ.സി.ബിക്ക് വീണ്ടും ആരവം; ആ കുടുംബങ്ങളിൽ ഇന്നും വിങ്ങുന്ന മുറിവുകൾ മാത്രം

ബിഎംടിസി നിരക്കുയരുന്നതു നഗരവാസികളെയും വലയ്ക്കും. ഇന്ധനവില കൂടിയ സാഹചര്യത്തിൽ യാത്രക്കൂലി കൂട്ടണമെന്നു ബെംഗളൂരുവിലെ വെബ്ടാക്സി ഡ്രൈവേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനാന്തര കരാർ അനുസരിച്ച് കർണാടക ആർടിസിയുടേതിന് ആനുപാതികമായി ഇവിടേക്കു സർവീസ് നടത്തുന്ന കേരള ആർടിസി ബസുകളും നിരക്കു കൂട്ടണം. കർണാടക ആർടിസി നിരക്കു കൂടുന്നതോടെ കേരളത്തിലേക്കുള്ള യാത്രക്കൂലിയിലും ഗണ്യമായ വർധന ഉണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്യാസ് തീർന്നു, അടുക്കള പൂട്ടി; ന​ഗരത്തിൽ വീണ്ടും 'വർക്ക് ഫ്രം ഹോം'?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീട്ടുമുറ്റത്തുവെച്ച് കാട്ടാന ആക്രമണം; വയോധികയെ എടുത്തെറിഞ്ഞു, പരിക്ക്
[masterslider id="10"]

Related posts

Click Here to Follow Us