ബെംഗളുരു : ഇന്ധന വില വർദ്ധവിനെതിരെ കോൺഗ്രസ് അSക്കമുള്ള പ്രതിപക്ഷ കക്ഷികൾ പ്രഖ്യാപിച്ച ബന്ദ് ജനജീവിതത്തെ ബാധിക്കാൻ സാദ്ധ്യത. നഗരത്തിലെ ഭൂരിഭാഗം സ്കൂളുകളും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ചില സ്വകാര്യ കമ്പനികൾ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ,കഴിയുമെങ്കിൽ വരാനാണ് ചില സ്വകാര്യ കമ്പനികൾ ജീവനക്കാരെ അറിയിച്ചത്. ബി എംടി സി യിലെയും കെ എസ് ആർ ടി സി യിലെയും ജീവനക്കാരുടെ സംഘടന ബന്ദിന് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബസുകൾ സർവ്വീസ് നടത്തുമോ എന്നത് രാവിലെ മാത്രമേ അറിയാൻ കഴിയൂ. മെട്രോയും ലോക്കൽ ട്രെയിനുകളും സർവ്വീസ് നടത്തും…
Read More