കൊച്ചിയില്‍ നിന്ന് ബെംഗളൂരു വഴി ബെളഗാവിയിലേക്ക് സഞ്ചരിച്ച യാത്രക്കാര്‍ 91,000 രൂപ വാടക നല്‍കാതെ മലയാളി ഓലെ ഡ്രൈവറെ കബിളിപ്പിച്ചു.

ഓണ്‍ലൈന്‍ ടാക്‌സിയുടെ വാടക നല്‍കാതെ മലയാളി ഓലെ ഡ്രൈവറെ യാത്രക്കാര്‍ പറ്റിച്ചതായി പരാതി.

3,200 കിലോമീറ്റര്‍ ദൂരം ഓലെ കാബ് വിളിച്ച്‌ സഞ്ചരിച്ച സംഘം 91,000 രൂപ വാടക നല്‍കാതെ കൊച്ചി സ്വദേശി കെ.വി രാജീവിനെ കബളിപ്പിക്കുകയായിരുന്നു. കൊച്ചിയില്‍ നിന്നും കര്‍ണാടകയിലെ ബെളഗാവിയിലേക്കാണ് ഇവര്‍ ഓട്ടം വിളിച്ചത്.

  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി

കഴിഞ്ഞ ഒന്നാം തീയതിയാണ് ഷഹന്‍ഷാ എന്നയാളും ഭാര്യയെന്ന് പരിചയപ്പെടുത്തിയ വിനുവും ചേര്‍ന്ന് കൊച്ചിയില്‍ നിന്ന് കോയമ്പത്തൂര്‍, ബെംഗളൂരു വഴി ബെളഗാവിയിലേക്ക് കാര്‍ വിളിച്ചത്. ഇവര്‍ക്കൊപ്പം മറ്റൊരു സ്ത്രീയും രണ്ടു കുട്ടികളുമുണ്ടായിരുന്നു.

ദിവസങ്ങള്‍ നീണ്ട യാത്രയ്ക്കൊടുവില്‍ ബെളഗാവിയിലെത്തി ആഡംബര ഹോട്ടലില്‍ ഇവര്‍ മുറിയെടുത്തു. മുറിവാടക 70,000 രൂപ നല്‍കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഷഹന്‍ഷായ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം രാജീവിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts