മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

ബെംഗളൂരു: അമിതവണ്ണവും ഉപാപചയ തകരാറുകളും മൂലം കരളിലുണ്ടാകുന്ന വീക്കവും തഴമ്പും (MASH – മെറ്റബോളിക് ഡിസ്ഫങ്ഷൻ അസോസിയേറ്റഡ് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ്) തടയുന്നതിനായി പ്രശസ്ത വെയ്റ്റ് ലോസ് മരുന്നായ ‘വെഗോവി’ക്ക് (സെമാഗ്ലൂട്ടൈഡ്) കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (CDSCO) അംഗീകാരം. മിതമായതോ രൂക്ഷമായതോ ആയ കരൾ തഴമ്പ് (ഫൈബ്രോസിസ്) ബാധിച്ച മുതിർന്ന രോഗികളിൽ ജീവിതശൈലി മാറ്റങ്ങൾക്കൊപ്പം ഈ മരുന്ന് ഉപയോഗിക്കാൻ അനുമതി നൽകിയതായി വിദഗ്ധർ അറിയിച്ചു.

അമിത ശരീരഭാരമാണ് കരളിൽ കൊഴുപ്പ് അടിയുന്നതിനും വീക്കത്തിനും തുടർന്ന് കലകൾ നശിക്കുന്നതിനും (ഫൈബ്രോസിസ്) പ്രധാന കാരണം. അതിനാൽ ദീർഘകാലത്തേക്ക് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ കരളിലെ കൊഴുപ്പും വീക്കവും കുറയ്ക്കാൻ വെഗോവിക്ക് കഴിയും. ചിലരിൽ ഇത് കരൾ കോശങ്ങളുടെ നാശം തടയുകയോ പഴയപടിയാക്കുകയോ ചെയ്തേക്കാം. എന്നാൽ ഇതിനെ ഒറ്റമൂലിയായി കാണാതെ സമഗ്രമായ ചികിത്സാപദ്ധതിയുടെ ഭാഗമായി വേണം ഉപയോഗിക്കാൻ എന്ന് കരൾ രോഗ വിദഗ്ധൻ ഡോ. രവികിരൺ സിന്ധുവാലഡ കർണം വ്യക്തമാക്കുന്നു.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

ഇന്ത്യയിൽ കരൾ രോഗികൾക്കിടയിൽ ചികിത്സാ മാർഗങ്ങൾ വളരെ പരിമിതമായിരുന്നു. ജീവിതശൈലീ മാറ്റങ്ങൾക്ക് പുറമെ 2020-ൽ അംഗീകാരം ലഭിച്ച ‘സരോ ഗ്ലിറ്റാസാർ’ (Saroglitazar) മാത്രമായിരുന്നു ഇതിനായി ലഭ്യമായിരുന്ന ഏക മരുന്ന്. ടൈപ്പ് 2 പ്രമേഹത്തിനും അമിതവണ്ണത്തിനും നിലവിൽ ഉപയോഗിക്കുന്ന സെമാഗ്ലൂട്ടൈഡ്, കരൾ തഴമ്പ് മൂലം ബുദ്ധിമുട്ടുന്ന രോഗികൾക്ക് വലിയ ആശ്വാസമാകുമെന്ന് ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. ലോകേഷ് സി.ആർ പറഞ്ഞു.

ശരീരഭാരം കുറയ്ക്കുന്നതിന് പുറമെ ഇൻസുലിൻ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും കരൾ കോശങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാനും സെമാഗ്ലൂട്ടൈഡിന് കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വീക്കമുണ്ടാക്കുന്ന സിഗ്നലുകളെ കുറയ്ക്കാനും കരളിലെ കൊഴുപ്പിന്റെ വിഭജനം കാര്യക്ഷമമാക്കാനും ഇത് സഹായിക്കുമെന്ന് ഹെപ്പറ്റോളജിസ്റ്റ് ഡോ. നവീൻ ഗഞ്ചൂ അഭിപ്രായപ്പെട്ടു. മെറ്റബോളിക് പ്രവർത്തനം മെച്ചപ്പെടുന്നതോടെ കരളിലെ രോഗബാധയുടെ തീവ്രത കുറയുകയും രോഗം വഷളാകുന്നത് തടയുകയും ചെയ്യും.

  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു

ഇന്ത്യയിൽ അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ പുതിയ മരുന്നിന്റെ വരവ് ഏറെ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ പ്രായപൂർത്തിയായവരിൽ മൂന്നിലൊന്നു പേർക്കും ഏതെങ്കിലും തരത്തിലുള്ള കരൾ രോഗങ്ങൾ (MASLD) ഉള്ളതായാണ് കണക്ക്. ഇവരിൽ 20 മുതൽ 30 ശതമാനം വരെ ആളുകൾക്ക് രോഗം മൂർച്ഛിച്ച് ‘മാഷ്’ (MASH) അവസ്ഥയിലേക്ക് മാറുകയും അത് ലിവർ സിറോസിസ്, ലിവർ ഫെയിലിയർ, അർബുദം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ സെമാഗ്ലൂട്ടൈഡിന്റെ ലിവർ ചികിത്സയ്ക്കുള്ള അംഗീകാരം കരൾ രോഗ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഹെപ്പറ്റോളജിസ്റ്റ് ഡോ. അഖിൽ ദേശ്മുഖ് കൂട്ടിച്ചേർത്തു.

  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts