ചിന്നസ്വാമി സ്റ്റേഡിയം തിക്കും തിരക്കും: പ്രതികളായ കമ്പനി ഭാരവാഹികൾക്ക് ബ്രസീലിലേക്ക് യാത്ര നടത്താൻ അനുമതി

ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കും തിരക്കും മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ ഡിഎൻഎ എന്റർടൈൻമെന്റ് നെറ്റ്‌വർക്ക് ഭാരവാഹികൾക്ക് വിദേശയാത്രയ്ക്ക് അനുമതി. കമ്പനി പ്രതിനിധികളായ സുനിൽ മാത്യു, കിരൺ കുമാർ എസ് എന്നിവർക്ക് ജൂൺ 1 മുതൽ 10 വരെ ബ്രസീലിലെ റിയോ ഡി ജനീറോയിലേക്ക് യാത്ര ചെയ്യാനാണ് കർണാടക ഹൈക്കോടതി അനുമതി നൽകിയത്.

അന്താരാഷ്ട്ര ട്രാവൽ മാനേജ്‌മെന്റ് പരിപാടികളിൽ പങ്കെടുക്കാൻ യാത്ര അനിവാര്യമാണെന്ന ഹർജിക്കാരുടെ വാദം പരിഗണിച്ചാണ് ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാർ ഉപാധികളോടെയുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിക്കാർ സമർപ്പിച്ച യാത്രാരേഖകൾ കോടതി വിശദമായി പരിശോധിച്ചു.

  പെൺകുട്ടികളെ പെൺവാണിഭത്തിന് നിർബന്ധിച്ച പെൺവാണിഭ സംഘത്തിലെ നാല് സ്ത്രീകൾ പിടിയിൽ.

2025 ജൂൺ 4-നാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നാടിനെ നടുക്കിയ ദുരന്തം നടന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) തങ്ങളുടെ ആദ്യ ഐപിഎൽ കിരീടം നേടിയതിന്റെ പിറ്റേന്ന് നടന്ന ആഘോഷ പരിപാടികൾക്കിടെയുണ്ടായ തിക്കും തിരക്കും നിയന്ത്രിക്കുന്നതിൽ വീഴ്ച സംഭവിച്ചതിനെത്തുടർന്ന് 11 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഇന്റർനാഷണൽ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎൻഎ എന്റർടൈൻമെന്റ് നെറ്റ്‌വർക്കിനെതിരെ പോലീസ് കേസെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ദുബാരെ ക്യാമ്പിൽ ചരിഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാട്‌സ്ആപ്പ് ചാറ്റിങ് ഇനി 'ബബിൾ' സ്റ്റൈലിൽ; പുത്തൻ ഫീച്ചർ എത്തുന്നു
[masterslider id="10"]

Related posts

Click Here to Follow Us