മാസങ്ങളായി ശമ്പളം മുടങ്ങി; ഇന്ദിര കാന്റീൻ ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്

ബെംഗളൂരു: മാസങ്ങളായി ശമ്പളം മുടങ്ങിയതിനെത്തുടർന്ന് ബെംഗളൂരുവിലെ ഇന്ദിര കാന്റീൻ ജീവനക്കാർ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു. തുച്ഛമായ വേതനവും അത് നൽകുന്നതിലെ തുടർച്ചയായ കാലതാമസവും മൂലം ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് തൊഴിലാളികൾ പ്രതിഷേധത്തിനൊരുങ്ങുന്നത്.

നഗരത്തിലെ പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം എത്തിക്കുന്ന ഇന്ദിര കാന്റീനുകളിൽ പാചകം, പച്ചക്കറി വൃത്തിയാക്കൽ, മറ്റ് അടുക്കള ജോലികൾ എന്നിവ ചെയ്യുന്ന തൊഴിലാളികളാണ് ദുരിതത്തിലായിരിക്കുന്നത്. പ്രതിമാസം 7,000 രൂപ മാത്രമാണ് ഇവർക്ക് വേതനമായി ലഭിക്കുന്നത്. നിലവിലെ ജീവിതച്ചെലവ് അനുസരിച്ച് ഈ തുക ഒന്നിനും തികയുന്നില്ലെന്നിരിക്കെ, കഴിഞ്ഞ രണ്ട് മാസമായി ഈ ശമ്പളവും മുടങ്ങിക്കിടക്കുകയാണ്.

  നഗരം കറങ്ങാൻ ബെം​ഗളൂരുവിലെ ഡബിൾ ഡെക്കർ; ഇത് 'ഫ്രൈയിങ് പാൻ' യാത്ര! ചുട്ടുപൊള്ളുന്ന വെയിലിലും 'അംബാരി' ഏറാൻ ക്യൂ;

വാടക നൽകാനോ വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന ബില്ലുകൾ അടയ്ക്കാനോ പോലും പണമില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് തങ്ങളെന്ന് തൊഴിലാളികൾ പറഞ്ഞു. പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. “കൃത്യസമയത്ത് ശമ്പളം നൽകുക എന്നത് മാത്രമാണ് ഞങ്ങളുടെ ആവശ്യം. അത് പോലും നടപ്പിലാക്കാത്ത സാഹചര്യത്തിൽ ജോലി ഉപേക്ഷിച്ച് സമരത്തിനിറങ്ങുകയല്ലാതെ മറ്റ് വഴികളില്ല,” ഒരു തൊഴിലാളി പറഞ്ഞു.

  കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ മരിച്ചു

വിഷയത്തിൽ അധികൃതർ ഉടൻ ഇടപെടണമെന്നും കുടിശ്ശികയായ ശമ്പളം ഉടൻ വിതരണം ചെയ്യണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം. സമരം ആരംഭിക്കുന്നതോടെ നഗരത്തിലെ കാന്റീനുകളുടെ പ്രവർത്തനത്തെ അത് ബാധിച്ചേക്കുമെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാബു എം ജേക്കബിനെതിരെ വിമർശനവുമായി സോഹൻ സീനുലാല്‍
[masterslider id="10"]

Related posts

Click Here to Follow Us