മൂക്ക് പൊത്താതെ കടന്നുപോകാനാവില്ല; ലക്ഷങ്ങൾ മുടക്കിയ അണ്ടർപാസ് ഇപ്പോൾ തുറന്ന മൂത്രപ്പുര!

ബെംഗളൂരു: പുലകേശിനഗർ മണ്ഡലത്തിലെ ടാനറി റോഡ് ജംഗ്ഷനിൽ പുതുതായി നിർമ്മിച്ച റെയിൽവേ അണ്ടർപാസിന് സമീപം കോൺക്രീറ്റ് അവശിഷ്ടങ്ങൾ കുന്നുകൂടുന്നത് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. റെയിൽവേ അണ്ടർപാസ് വന്നതോടെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമായെങ്കിലും, ഫുട്പാത്ത് നിർമ്മിക്കേണ്ട സ്ഥലത്ത് വൻതോതിൽ കോൺക്രീറ്റ് ബോക്സ് കൾവർട്ടുകൾ ഉപേക്ഷിച്ച നിലയിൽ കിടക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഒരു വർഷത്തിലേറെയായി ഈ നിർമ്മാണ അവശിഷ്ടങ്ങൾ ഇവിടെ കിടക്കുന്നുണ്ടെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.

ടാനറി റോഡ്, ഹെയ്ൻസ് റോഡ്, പോട്ടറി റോഡ് തുടങ്ങി നിരവധി പ്രധാന റോഡുകൾ സംഗമിക്കുന്ന ഈ ജംഗ്ഷനിൽ, പോട്ടറി റോഡിൽ നിന്നും അണ്ടർപാസിലേക്ക് പ്രവേശിക്കാനുള്ള ഇടത് വശത്തെ തിരിവിലാണ് ഈ അവശിഷ്ടങ്ങൾ കിടക്കുന്നത്. ഇത് വാഹനങ്ങൾ തിരിയുന്നതിന് വലിയ തടസ്സം സൃഷ്ടിക്കുന്നു. കൂടാതെ, റെയിൽവേ മതിലിനോട് ചേർന്ന് നടപ്പാത ഇല്ലാത്തതിനാൽ കാൽനടയാത്രക്കാർ ജീവൻ പണയപ്പെടുത്തിയാണ് വാഹനങ്ങൾക്കിടയിലൂടെ നടക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകാൻ ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ഈ ഭാഗത്ത് ഫുട്പാത്ത് ഇല്ലാത്തത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.

  ബെഞ്ചമിൻ നെതന്യാഹു മരിച്ചു? വാർത്തകളിൽ ഇസ്രായേൽ പ്രതികരണം

നിലവിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള മുപ്പതോളം കോൺക്രീറ്റ് കൾവർട്ടുകൾക്കുള്ളിൽ മലിനജലവും മാലിന്യങ്ങളും കെട്ടിക്കിടക്കുകയാണ്. ഇത് പ്രദേശം വൃത്തിഹീനമാക്കുന്നതിനൊപ്പം രൂക്ഷമായ ദുർഗന്ധത്തിനും കാരണമാകുന്നു. പലരും ഈ ഭാഗം പരസ്യമായി മൂത്രമൊഴിക്കാനായി ഉപയോഗിക്കുന്നതും കാൽനടയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഈ അണ്ടർപാസും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ട റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചയ്ക്കെതിരെ വിദ്യാർത്ഥികളുൾപ്പെടെയുള്ള യാത്രക്കാർ പ്രതിഷേധത്തിലാണ്.

  ഉമർ ഖാലിദ് അനുകൂല പരിപാടി റദ്ദാക്കണം: പോലീസ് കമ്മീഷണർക്ക് പരാതി നൽകി ബിജെപി

അതേസമയം, ഈ കോൺക്രീറ്റ് അവശിഷ്ടങ്ങളുമായി ബിബിഎംപിക്ക് (BBMP) യാതൊരു ബന്ധവുമില്ലെന്ന് പുലകേശിനഗർ എക്സിക്യൂട്ടീവ് എഞ്ചിനീയർ വ്യക്തമാക്കി. റെയിൽവേ പാതയോട് ചേർന്ന് ഡ്രെയിനേജ് നിർമ്മിക്കാൻ കരാറെടുത്തവർ ഉപേക്ഷിച്ചതാണ് ഇവയെന്നും ഇത് നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം കരാറുകാരനാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട എഞ്ചിനീയർമാരോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൗത്ത് വെസ്റ്റേൺ റെയിൽവേ പി.ആർ.ഒ അറിയിച്ചു. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണുമെന്ന ഉറപ്പിലാണ് ഇപ്പോൾ യാത്രക്കാർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിടിച്ചുപറിയോ? ബെംഗളൂരുവിൽ സൈക്കിൾ യാത്രക്കാരനിൽ നിന്നും ടോൾ ഈടാക്കിയതായി ആരോപണം; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us