കൈകാലുകൾ കെട്ടി കാമുകനെ ജീവനോടെ കത്തിച്ച് കാമുകി; ഞെട്ടിക്കുന്ന സംഭവം അറിയാൻ വായിക്കാം

ബെംഗളൂരു: ബ്യാദരഹള്ളിയിൽ കാമുകനെ കൈകാലുകൾ കെട്ടിയിട്ട് പെട്രോളൊഴിച്ച് ചുട്ടുകൊന്ന സംഭവത്തിൽ പ്രതിയായ പ്രേമയെക്കുറിച്ച് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. കാമുകൻ കിരണിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ പ്രേമ മുൻകൂട്ടി രേഖാചിത്രം തയ്യാറാക്കിയിരുന്നുവെന്ന് പോലീസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. കൊലപാതകത്തിന് ശേഷം സ്വയം ജീവനൊടുക്കാൻ വിഷവും ഗുളികകളും മുറിയിൽ കരുതിയിരുന്നതായും പ്രതി സമ്മതിച്ചു.

നാല് വർഷത്തെ പരിചയവും രണ്ട് വർഷത്തെ പ്രണയവുമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. കിരൺ പഴയ കാമുകിയുമായി വീണ്ടും ബന്ധം സ്ഥാപിച്ചതും അവരുടെ ജന്മദിനം ആഘോഷിച്ചതുമാണ് പ്രേമയെ പ്രകോപിപ്പിച്ചത്.

  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ

കിരൺ തന്റെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതോടെ പ്രതികാരം ചെയ്യാൻ പ്രേമ തീരുമാനിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കിരണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഓൺലൈൻ വഴി വാങ്ങിയ ഹാൻഡ്കഫ് ബെൽറ്റ് ഉപയോഗിച്ച് കൈകാലുകൾ ബന്ധിച്ച ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

കിരണിനൊപ്പം മരിക്കാനായിരുന്നു പദ്ധതിയെങ്കിലും തീ പടർന്നപ്പോൾ വേദന കൊണ്ട് കിരൺ അലറിവിളിച്ചത് കണ്ട് ഭയന്ന പ്രേമ പുറത്തേക്ക് ഓടുകയായിരുന്നു. പകുതി വെന്ത വസ്ത്രങ്ങളുമായി പുറത്തെത്തിയ ഇവരെ അയൽവാസിയായ സ്ത്രീയാണ് വസ്ത്രം നൽകി സഹായിച്ചത്.

കിരൺ സ്വയം തീകൊളുത്തി മരിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ആദ്യം ശ്രമിച്ചെങ്കിലും പോലീസിന്റെ ശാസ്ത്രീയമായ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. യുവാവിനെ കണ്ണുകെട്ടി കസേരയില്‍ ബന്ധിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം

പുതിയ രീതിയില്‍ വിവാഹാഭ്യര്‍ത്ഥന നടത്താം എന്ന് വിശ്വസിപ്പിച്ചാണ് യുവതി യുവാവിനെ ബന്ധിച്ചത്. യുവാവ് തീപൊള്ളലേറ്റ് മരിക്കുന്നത് യുവതി ക്യാമറയില്‍ പകര്‍ത്തിയതായും പൊലീസ് പറഞ്ഞു.പ്രേമയെ നിലവിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കുറ്റകൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts