കൊറച്ച് ചോറു തരോ ചേച്ചി; കട്ടിലിനടിയിൽ അപ്രതീക്ഷിത അതിഥി; വീട്ടിൽ കയറിയ പുളളിപ്പുലിയെ പുറത്തിറക്കിയത് നീണ്ട പരിശ്രമത്തിനൊടുവിൽ; വീഡിയോ കാണാം

ബെംഗളൂരു: സിദ്ധാർത്ഥ നഗറിൽ വീട്ടിലെ കട്ടിലിനടിയിൽ പുള്ളിപ്പുലിയെ കണ്ടെത്തിയത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. സിദ്ധാർത്ഥ നഗർ സ്വദേശിയായ സുരേഷിന്റെ വീട്ടിലാണ് അപ്രതീക്ഷിതമായി പുള്ളിപ്പുലി അതിക്രമിച്ചു കയറിയത്. സംഭവസമയം സുരേഷിന്റെ ഭാര്യ സുജാതയും മാതാവ് ഷൈലജയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വീടിനുള്ളിലേക്ക് പെട്ടെന്ന് ഓടിക്കയറിയ പുള്ളിപ്പുലി നേരെ പോയത് വയോധികയായ ഷൈലജ ഉറങ്ങിക്കിടന്നിരുന്ന മുറിയിലേക്കായിരുന്നു. എന്നാൽ സുജാതയുടെ അവസരോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി. പുള്ളിപ്പുലി മുറിയിലേക്ക് കടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സുജാത പരിഭ്രമിക്കാതെ തന്റെ അമ്മായിയമ്മയെ അവിടെനിന്നും സുരക്ഷിതമായി മാറ്റി. ഇതിനിടയിൽ പുള്ളിപ്പുലി മുറിയിലെ കട്ടിലിനടിയിൽ നിലയുറപ്പിച്ചു.

  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!

വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. പുള്ളിപ്പുലി ഇപ്പോഴും വീടിനുള്ളിൽ തന്നെ തുടരുന്നതിനാൽ പ്രദേശത്ത് കനത്ത ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. വനംവകുപ്പ് ജീവനക്കാർ പുള്ളിപ്പുലിയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ്. ജനവാസ മേഖലയിൽ പുള്ളിപ്പുലി ഇറങ്ങിയത് സിദ്ധാർത്ഥ നഗറിലെ നിവാസികളെ വല്ലാത്ത ആധിയിലാഴ്ത്തിയിട്ടുണ്ട്. പുള്ളിപ്പുലിയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.

  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
[masterslider id="10"]

Related posts