ബെംഗളൂരു: ദേവനഹള്ളിയിലുള്ള സ്വകാര്യ കമ്പനി കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച 97 ജീവനക്കാരെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടത്. വയറുവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെ ഇവരെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. നിലവിൽ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ ഇഡ്ഡലിയും വടയും ഉച്ചയ്ക്ക് സാമ്പാറും ചോറുമാണ് ജീവനക്കാർ കഴിച്ചത്. അന്ന് രാത്രിയോടെ പലർക്കും ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെങ്കിലും ബുധനാഴ്ച രാവിലെയായപ്പോഴേക്കും കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ജീവനക്കാരുടെ ആരോഗ്യനില സുസ്ഥിരമാക്കുന്നതിനായി ഐ.വി ഫ്ലൂയിഡുകൾ ഉൾപ്പെടെയുള്ള ചികിത്സകൾ നൽകിവരികയാണെന്ന് ബെംഗളൂരു റൂറൽ ജില്ലാ ആരോഗ്യ ഓഫീസർ ഡോ. കൃഷ്ണ റെഡ്ഡി അറിയിച്ചു.
കാന്റീനിൽ ബാക്കിവന്ന ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിനുശേഷമേ വിഷബാധയുടെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]