ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി

ഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രാത്രി ഓടെയാണ് ഡൽഹി-എൻ‌സി‌ആർ മേഖലയിലും വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂമി കുലുങ്ങിയത്. അഫ്ഗാനിസ്ഥാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ഇന്ത്യയിലും പാകിസ്ഥാനിലും പ്രകമ്പനമുണ്ടായത്.

ഏതാനും നിമിഷങ്ങൾ നീണ്ടുനിന്ന ഭൂചലനം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. കെട്ടിടങ്ങൾക്കും വീട്ടുപകരണങ്ങൾക്കും കുലുക്കം അനുഭവപ്പെട്ടതോടെ ഡൽഹി, നോയിഡ, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ആളുകൾ ഫ്ലാറ്റുകളിൽ നിന്നും ഓഫീസുകളിൽ നിന്നും കൂട്ടത്തോടെ പുറത്തേക്ക് ഓടിയിറങ്ങി. പഞ്ചാബിലെ ലുധിയാന, ജമ്മു കശ്മീരിലെ പൂഞ്ച്, ശ്രീനഗർ, ഉധംപുർ തുടങ്ങി വടക്കൻ സംസ്ഥാനങ്ങളിലെ ഒട്ടുമിക്ക നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

പാകിസ്ഥാനിലെ ഇസ്ലാമബാദ്, പെഷവാർ, ഖൈബർ പഖ്തൂൺഖ്വ എന്നിവിടങ്ങളിലും ശക്തമായ പ്രകമ്പനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവില്‍ മഴ ശക്തമാകുന്നു; വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം
[masterslider id="10"]

Related posts