ബെംഗളൂരു ഇനി എയർബസിന്റെ കരുത്തിൽ; 5,000 ജീവനക്കാരെ ഉള്‍ക്കൊളളും; ഏഷ്യയിലെ ഏറ്റവും വലിയ സാങ്കേതിക കേന്ദ്രം പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു: ആഗോള വിമാന നിർമ്മാണ ഭീമനായ എയർബസ് തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിൽ അത്യാധുനിക ടെക്‌നോളജി സെന്റർ തുറന്നു. യൂറോപ്പിന് പുറത്ത് എയർബസ് സ്ഥാപിക്കുന്ന ഏറ്റവും വലിയ എൻജിനീയറിങ്-ഡിജിറ്റൽ കേന്ദ്രമാണിത്. കേന്ദ്ര വ്യോമയാന മന്ത്രി കിൻജരാപു രാംമോഹൻ നായിഡുവും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ചേർന്ന് കാമ്പസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

5,000 പേര്‍ക്ക് ജോലി ചെയ്യാവുന്ന അത്യാധുനിക സാങ്കേതിക കേന്ദ്രമാണ് (ടെക്‌നോളജി സെന്റര്‍) തുറന്നത്. ബെംഗളൂരുവിന് സമീപമാണ് എട്ട് ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണമുള്ള അത്യാധുനിക കാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനോടകം മുപ്പതിനായിരത്തിലധികം ജീവനക്കാര്‍ ഇന്ത്യയിലുണ്ട്. എയര്‍ബസിന് യൂറോപ്പിന് പുറത്തുള്ള ഏറ്റവും വലിയ എന്‍ജിനീയറിങ്-ഡിജിറ്റല്‍ കേന്ദ്രമാണ് ബെംഗളൂരുവില്‍ ആരംഭിച്ചത്.

  ചൂടിൽ വെന്തുരുകുന്ന കർണാടകയ്ക്ക് ആശ്വാസവാർത്ത; സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് മഴയ്ക്ക് സാധ്യത

ഇന്ത്യയില്‍ നിന്നുള്ള വിഭവ സമാഹരണം എയര്‍ബസ് വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 2019-ല്‍ 500 മില്യണ്‍ ഡോളറായിരുന്നത് ഇപ്പോള്‍ 1.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇത് വൈകാതെ രണ്ടു ബില്യണ്‍ ഡോളറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം നൂറിലധികം ഇന്ത്യന്‍ കമ്പനികള്‍ എയര്‍ബസിന് ആവശ്യമായ വിവിധ ഭാഗങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ട്.

‘മേക്ക് ഇൻ ഇന്ത്യ’ക്ക് കരുത്തേകും
കേന്ദ്ര സർക്കാരിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വലിയ ഊർജ്ജം നൽകുന്നതാണ് ഈ പുതിയ കേന്ദ്രം. വിമാനങ്ങളുടെ രൂപകൽപ്പന, ഗവേഷണം, സൈബർ സുരക്ഷ, റോബോട്ടിക്‌സ്, നിർമ്മിത ബുദ്ധി (AI) തുടങ്ങിയ മേഖലകളിലെ നൂതന പരീക്ഷണങ്ങൾ ഇവിടെ നടക്കും. എയർബസിന്റെ ലോകമെമ്പാടുമുള്ള വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും നിർമ്മാണത്തിലും അറ്റകുറ്റപ്പണികളിലും ഇനി ബെംഗളൂരുവിലെ എൻജിനീയർമാരുടെ വൈദഗ്ധ്യം നിർണ്ണായകമാകും.

  35 ദിവസത്തിൽ 17 കോടി ചെലവഴിച്ച് വീണ്ടും ചർച്ചയിൽ ഹാർദിക് പാണ്ഡ്യ

ആഗോള വ്യോമയാന ഹബ്ബ്
ബെംഗളൂരു നഗരം ലോകത്തിന്റെ വ്യോമയാന ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി രാംമോഹൻ നായിഡു പറഞ്ഞു. നിലവിൽ നൂറിലധികം ഇന്ത്യൻ കമ്പനികൾ എയർബസിന് ആവശ്യമായ ഭാഗങ്ങൾ നിർമ്മിച്ച് നൽകുന്നുണ്ടെന്ന് എയർബസ് ഇന്ത്യ മേധാവി ജർഗൻ വെസ്റ്റർമിയർ വ്യക്തമാക്കി. നിലവിൽ മുപ്പതിനായിരത്തിലധികം ജീവനക്കാർ എയർബസിനായി ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.

രണ്ടാമത്തെ വിമാനത്താവളം ചർച്ചകളിൽ
ഉദ്ഘാടന ചടങ്ങിനിടെ ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിന്റെ സാധ്യതകളെക്കുറിച്ചും ചർച്ചകൾ നടന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്കായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ കേന്ദ്രമന്ത്രി ഡൽഹിയിലേക്ക് ക്ഷണിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുദ്ധപ്രതിസന്ധി: മരുന്നുകൾക്കും വിലയേറുന്നു; സാധാരണക്കാർക്ക് ഇരുട്ടടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us