അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കൊലയാളി കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലോ? ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്

ബെംഗളുരു; ഹുബ്ബള്ളിയില്‍ 5 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതില്‍ ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

ജൂണിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് വിഭു ബക്രു, ജി സ് സി.എം.പൂനാച്ച എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) എന്ന സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

  ബെംഗളൂരുവിൽ പുലർച്ചേ കനത്ത മഴ, നഗരത്തിൽ കുളിർമയേറിയ കാലാവസ്ഥ

അന്വേഷണ റിപ്പോര്‍ട്ടില്‍ പോരായ്മകള്‍ കണ്ടെത്തിയാല്‍ കൂടുതല്‍ അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സിക്കു ശുപാര്‍ശ ചെയ്യുമെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രിലിലാണു പ്രതി ബിഹാര്‍ സ്വദേശി നിതേഷ് കുമാര്‍ (35) കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടെ പ്രതി ആക്രമിച്ചതിനെ തുടര്‍ന്നാണു വെടിയുതിര്‍ത്തതെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.

പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു
കേസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts