ജിമ്മിൽ തളിർത്ത പ്രണയം ചോരയിൽ മുങ്ങി; വിവാഹത്തിന് വിസമ്മതിച്ച ജിം പരിശീലകനെ കുത്തിവീഴ്ത്തി മുപ്പതുകാരി!

ബെം​ഗളൂരു: പ്രണയപ്പകയ്ക്കും വഞ്ചനയ്ക്കും ലിംഗഭേദമില്ലെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന സംഭവം ബെംഗളൂരുവിന് സമീപമുള്ള ബിഡദിയിൽ. തന്നെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയും മറ്റൊരു യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്ത ജിം പരിശീലകനെ കാമുകി കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ബിഡദി സ്വദേശിയായ വേണുഗോപാൽ (27) ആശുപത്രിയിൽ മരണത്തോട് മല്ലിടുകയാണ്. സംഭവത്തിൽ പ്രതിയായ സുധയെ (30) പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രണയം തുടങ്ങിയത് ജിമ്മിൽ നിന്ന്
ബിഡദിയിലെ ഒരു ജിമ്മിൽ വെച്ചാണ് വേണുഗോപാലും സുധയും കണ്ടുമുട്ടുന്നത്. വേണുഗോപാൽ അവിടെ ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു. പ്രായവ്യത്യാസം മറന്ന് ഇരുവരും പ്രണയത്തിലാവുകയും കഴിഞ്ഞ ഒരു വർഷമായി ഗാഢമായ ബന്ധം പുലർത്തുകയും ചെയ്തിരുന്നു. സുധ വേണുഗോപാലിന്റെ വീട്ടിലെ നിത്യസന്ദർശകയായിരുന്നു എന്നാണ് പെൺകുട്ടി പറയുന്നത്..

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

എന്നാൽ കഴിഞ്ഞ നാല് മാസമായി വേണുഗോപാൽ സുധയെ അവഗണിക്കുകയും വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. മറ്റൊരു യുവതിയുമായി വേണുഗോപാൽ അടുത്തതാണ് സുധയെ പ്രകോപിപ്പിച്ചത്. തന്നിൽ നിന്ന് അകന്നുപോകാൻ ശ്രമിച്ച വേണുഗോപാലിനെ ആക്രമിക്കാൻ സുധ നേരത്തെ പദ്ധതിയിട്ടിരുന്നതായി പോലീസ് സംശയിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി സുധ ബാഗിൽ കത്തിയുമായാണ് നടന്നിരുന്നത്. ഇന്നലെ വൈകുന്നേരം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വേണുഗോപാലിനെ വിളിച്ചുവരുത്തിയ സുധ, സംസാരത്തിനിടയിൽ പെട്ടെന്ന് കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

രക്തത്തിൽ കുളിച്ച വേണുഗോപാൽ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില നിലവിൽ ഗുരുതരമായി തുടരുകയാണ്.സംഭവത്തിന് ശേഷം രക്ഷപ്പെട്ട സുധയെ ബിഡദി പോലീസ് കസ്റ്റഡിയിലെടുത്തു. വഞ്ചിക്കപ്പെട്ടതിലുള്ള പ്രതികാരമായാണ് താൻ ഇത് ചെയ്തതെന്നാണ് യുവതിയുടെ മൊഴി. ബിഡദി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
[masterslider id="10"]

Related posts