വിവാദങ്ങള്‍ക്ക് വിട നല്‍കി ‘എസ് ദുര്‍ഗ്ഗ ‘ പ്രദര്‍ശനത്തിന് …..

പ്രതിസന്ധികള്‍ മറി കടന്നു വിവാദ ചിത്രം ‘എസ് ദുര്‍ഗ്ഗ’ ഇന്ന്‍ പ്രദര്‍ശനത്തിനു എത്തും  …പേരുമായി ബന്ധപ്പെട്ടു ഒട്ടേറെ വിവാദങ്ങള്‍ തരണം ചെയ്ത ശേഷമാണു ചിത്രം റിലീസിന് ഒരുങ്ങുന്നത് …..’സെക്സി ദുര്‍ഗ്ഗ’ എന്ന ആദ്യ പേര് നീക്കം ചെയ്യാതെ ചിത്രം റീലീസ് ചെയ്യാന്‍ കഴിയില്ല എന്ന സെന്‍സര്‍ ബോര്‍ഡിന്റെ പിടി വാശിയായിരുന്നു മാസങ്ങള്‍ക്കു മുന്പ് റീലീസ് ചെയ്യേണ്ട ചിത്രത്തെ ഇത്രയും വൈകിപ്പിച്ചത് ..പേരു മാറിയാലും ചിത്രത്തിന്റെ ‘സ്വത്വം ‘ മാറില്ല എന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ വ്യക്തമാക്കി ….ഇന്നലെ റിലീസിനോട് അനുബന്ധിച്ച് ,സെന്‍സര്‍ ബോര്‍ഡിനെതിരെയുള്ള പ്രതിഷേധസൂചകമായി    സംവിധായകന്‍ ഉള്‍പ്പടെയുള്ള അണിയറപ്രവര്‍ത്തകര്‍ തൃശൂര്‍  ഇരിങ്ങാലക്കുടയില്‍  ‘തെരുവ് നാടകം’ അവതരിപ്പിച്ചു …..ഒരു കലാസൃഷ്ടിക്ക് മേല്‍ നടത്തുന്ന സാംസ്കാരിക ഫാസിസം എന്ന നീലയിലായിരുന്നു അവതരണം …. ചിത്രത്തിലെ പല സംഭാഷണങ്ങളും സെന്‍സര്‍ ബോര്‍ഡ് വെട്ടി മാറ്റിയിരുന്നു …ഈ    സിനിമയുടെ പേരില്‍   സംവിധായകനും   അണിയറ പ്രവര്‍ത്തകരും കേട്ട അസഭ്യ വര്‍ഷങ്ങള്‍ക്ക്    കണക്കില്ലായിരുന്നു …ചിത്രം ,  റോട്ടർഡാം, സിഡ്നി, ടോക്കിയോ, ന്യൂയോർക്ക് തുടങ്ങിയ വിദേശമേളകളിൽ  പ്രദര്‍ശിപ്പിച് ധാരാളം    കയ്യടിയും പുരസ്ക്കാരങ്ങളും നേടിയിരുന്നു…….

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts