കേന്ദ്ര സര്‍ക്കാര്‍ ബജറ്റിലെ പ്രഖ്യാപനങ്ങള്‍; വിമാനയാത്ര പിന്നിലാകും; ബെംഗളൂരു – ഹൈദരാബാദ് യാത്ര 2 മണിക്കൂറില്‍

ബെംഗളുരു: കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ബെംഗളുരു-ഹൈദരാബാദ്, ബെംഗളൂരു-ചെന്നൈ അതിവേഗ റെയില്‍ ഇടനാഴികള്‍, രാജ്യത്തെ സാങ്കേതിക നഗരങ്ങള്‍ക്കിടയിലെ യാത്രാനുഭവത്തില്‍ വിപ്ലവകരമായ മാറ്റംവരുത്തും.

ബുള്ളറ്റ് ട്രെയിനുകള്‍ ഈ റൂട്ടുകളില്‍ ഓടുന്നതോടെ കോര്‍പറേറ്റുകളുടേത് ഉള്‍പ്പെടെയുള്ള യാത്ര പുനര്‍നിര്‍വചിക്കപ്പെടും. വി മാനയാത്രയേക്കാള്‍ സമയം ലാ ഭിക്കാനായേക്കും. പരിസ്ഥിതി സൗഹൃദപരമായ ബദലുമായിരിക്കും.

സാങ്കേതികവിദ്യാ രംഗത്ത് പുതിയ കുതിപ്പുകള്‍ നടത്തുന്ന ഇന്നവേഷന്‍ ഹബായ ഹൈദരാബാദിനും ഐടി തലസ്ഥാനമായ ബെംഗളൂരുനുമിടയില്‍ നിത്യം റോഡ്, വിമാന യാത്രത്തിരക്കേറുന്നുണ്ട്. ഈ റൂട്ടുകളിലെ ബുള്ളറ്റ് ട്രെയിന്‍, ഹൈവേകളിലെയും വിമാനത്താവളങ്ങളിലെയും തിരക്കു കുറയ്ക്കും.

നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന ബെംഗളൂരു- ചെന്നെ എക്‌സ്പ്രസ് വേ പൂര്‍ണതോതില്‍ തുറക്കുന്നതോടെ യാത്രാ സമയം 3 മണിക്കൂറായി ചുരുങ്ങുമെന്നതാണ് ഇതുവരെ ഈ നഗര ങ്ങള്‍ക്കിടയിലെ യാത്രക്കാര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നത്.

  കർണാടകയുടെ വടക്ക്, മധ്യ ഭാഗങ്ങളിൽ അതിരൂക്ഷമായി ഉഷ്ണതരംഗം

എന്നാല്‍ ഈ നഗരങ്ങള്‍ക്കിടയില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടുന്നതോടെ യാത്രാസമയം ഒരു മണിക്കൂറും 13 മിനിറ്റുമായി കുറയുമെന്നത് ഐടി, ഇലക്ട്രോണിക്‌സ്, ഓട്ടമൊബീല്‍ വ്യവസായങ്ങള്‍ക്ക് വന്‍ കുതിപ്പേകും. ഹൈദരാബാദിലേക്കുള്ള യാത്രാസമയം രണ്ടു മണിക്കൂറായും ചുരുങ്ങും.

ചന്ദനവിപണിക്ക് പുതുജീവനേകാന്‍

ചന്ദന വ്യവസായത്തിന്റെ സാംസ്‌കാരികവും സാമ്പത്തികവുമായ പ്രാ ധാന്യം കണക്കിലെടുത്ത് മേഖലയെ പുനരുജ്ജീവിപ്പിക്കുമെന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനം കര്‍ണാടകയ്ക്ക് ഊര്‍ജം പകരുന്നതാണ്.

കേന്ദ്രീകൃത കൃഷിയും മെച്ചപ്പെട്ട വിള വെടുപ്പും സംസ്‌കരണവും ലക്ഷ്യമിട്ടുള്ള കേന്ദ്ര-സംസ്ഥാന സഹകരണം ഈ വ്യവസായത്തിനു പുതുജീവനേകും. മൈസൂരു സാന്‍ഡല്‍ സോപ്പിന്റെയും അഗര്‍ബത്തിയുടെയും ഖ്യാ തി ഇനിയുമേറെ സുഗന്ധം പരത്തും.

  നദീതീരത്ത് മലമൂത്രവിസർജ്ജനത്തിന് എത്തിയ ആൾക്ക് മുതലയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

കടലാമ പരിചരണവും വിനോദ സഞ്ചാരവും

തീരദേശജില്ലകളായ ഉത്തര കന്നഡ, ദക്ഷിണ കന്നഡ എന്നിവിടങ്ങളിലെ ടര്‍ട്ടില്‍ ട്രെയിലുകള്‍, കടലാമ പരിചരണത്തിനു പുതിയ മാനം നല്‍കും. ഡിസംബര്‍, മാര്‍ച്ച് മാസങ്ങളിലാണ് ഒലിവ് റിഡ്‌ലികള്‍ ഉള്‍പ്പെടെയുള്ള കടലാമകള്‍ തീരത്ത് മുട്ടയിടാനെത്തുന്നത്. ഇവയുടെ മുട്ടകള്‍ സുരക്ഷിതമായി വിരിയുന്നതിന് കര്‍ണാടക വനംവകുപ്പും പ്രത്യേക പദ്ധതി ഒരുക്കിയിട്ടുണ്ട്. കേന്ദ്ര- സം സ്ഥാന സര്‍ക്കാരുകളുടെ പദ്ധതി ഈ രംഗത്തെ വിനോദസഞ്ചാരത്തിനും മുതല്‍ക്കൂട്ടാകുമെന്ന് വനംമന്ത്രി ഈശ്വര്‍ ഖണ്ഡ പ്രതി കരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും പാമ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us