മിൽമ പാലിൽ പാൽ പൊടി ചേർത്തിരിക്കുന്നത് ചെറിയ അളവിൽ മാത്രമാണ് എന്ന് മിൽമ ചെയർമാൻ കെ.എസ്.മണി

പാലിൽ മുഴുവൻ പാൽപ്പൊടി ആണെന്നു പറയുന്നത് മിൽമയുടെ വിശ്വാസം നഷ്ടപ്പെടുത്താനും തകർക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു മിൽമ ചെയർമാൻ കെ.എസ്.മണി.

കേരളത്തിൽ വിൽക്കുന്ന പശുവിൻ പാലിന് എഫ്.എസ്.എസ്.എ. ആക്ട് പ്രകാരം 8.5 എസ്.എൻ.എഫും 3 ഫാറ്റും വേണം. നമ്മുടെ നാട്ടിൽ നിന്ന് ലഭിക്കുന്ന പാലിന്റെ ശരാശരി എസ്.എൻ.എഫ്. 8.4 ആണ്. ഈ നിലവാരത്തിൽ വിപണിയിൽ എത്തിച്ചാൽ മിൽമ എം.ഡി. ക്കും ചെയർമാനും എതിരേ വരെ കേസ് വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!

നമുക്ക് കുറവുള്ള ഒരു ശതമാനം പരിഹരിക്കാൻ പാൽപ്പൊടി ചേർക്കുന്നുണ്ട്. ഇനി പാൽപ്പൊടി വേണ്ടാത്തവർക്ക്‌ 8.4 എസ്.എൻ.എഫ്. 3 ഫാറ്റ് അടങ്ങിയ പാൽ ലഭ്യമാണ്, അത്‌ ഉപയോഗിക്കാം. പാലിൽനിന്ന് വെള്ളം ഒഴിവാക്കി ഉണക്കിയെടുക്കുന്നതാണ് പാൽപ്പൊടി. ലാഭം മാത്രം മുന്നിൽക്കണ്ട് പ്രവർത്തിക്കുന്ന സ്ഥാപനം അല്ല മിൽമ. ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തുന്നതാണ് മിൽമയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.

മിൽമ പാലിന്റെ ഗുണത്തെക്കുറിച്ച ആരും ആകുലപ്പെടേണ്ട. ക്ഷീരകർഷകരിൽനിന്ന് ലഭിക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കിയാണ് അവർക്ക് അതിന്റെ വില കൊടുക്കുന്നതെന്ന് മന്ത്രി ചിഞ്ചു റാണി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൗറിംഗ് ആശുപത്രിക്ക് പിന്നാലെ അടുത്ത അപകടം; കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം
[masterslider id="10"]

Related posts