സഫാരി, ട്രക്കിങ് വിലക്ക്: സീസണായിട്ടും സഞ്ചാരികളുടെ വരവ് 40 ശതത്തോളം കുറവ്

ബെംഗളുരു: ബന്ദിപ്പൂര്‍, നാഗര്‍ഹോളെ വന്യജീവി സങ്കേതങ്ങള്‍ക്കുള്ളിലെ സഫാരിക്കും ട്രക്കിങ്ങിനും ഏര്‍പ്പെടുത്തിയ നിരോധനം, റിസോര്‍ട്ടുകളുടെയും ഹോംസ്റ്റേ കളുടെയും ബുക്കിങ്ങിനെ പ്രതി കൂലമായി ബാധിക്കുന്നു.

സഫാരി യില്ലാത്തതിനാല്‍ സീസണായിട്ടും സഞ്ചാരികളുടെ വരവ് 40 ശതമാ നമെങ്കിലും കുറഞ്ഞതായി മേഖല യിലെ റിസോര്‍ട്ട് ഉടമകള്‍ പറയുന്നു.

റിസോര്‍ട്ട് പാക്കേജുകളുടെ താരിഫ് 14000 രൂപയില്‍ നിന്ന് 10000 രു പയിലേക്കു കുറച്ചിട്ടും വേണ്ടത സഞ്ചാരികളെ ലഭിക്കുന്നില്ല. ബന്ദി പ്പൂരിനെ ലക്ഷ്യമിട്ട് വരുന്നവരാകട്ടെ തമിഴ്‌നാട്ടിലെ മുതുമലൈയിലേക്ക് പോകുന്ന സാഹചര്യവുമുണ്ട്.

  മുഖ്യമന്ത്രി കസേരയ്ക്ക് മൂന്ന് കാല്: 47 പേർ വേണുവിനെ പിടിച്ചു; സതീശനും രമേശനും 'ഔട്ടായോ'?

മൈസൂരുവിലെ സരഗുരു, എച്ച്ഡി കോട്ടെ മേഖലകളില്‍ ഒക്ടോബറില്‍ 3 കര്‍ഷകരെ കടുവ കടിച്ചു കൊന്നതിനു പിന്നാലെയാണു നവംബര്‍ 7ന് വനംവകുപ്പ് നിരോധന ഉത്തരവിറക്കിയത്.

മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ബസ്, ടാക്‌സി, ജീപ്പ് ഡ്രൈവര്‍മാര്‍, ടൂറിസം ഗൈഡുകള്‍ തുടങ്ങിയവരുടെ ജീവിതം വഴിമുട്ടിയെന്നും നിരോധനം നീക്കണമെന്നും കര്‍ണാടകയില്‍ നിന്നുള്ള ട്രാവല്‍ ഓപ്പറേറ്റര്‍മാരുടെ സംഘടന സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

  ലാവെൽ റോഡിൽ യുവതിയുടെ ഐഫോൺ തട്ടിപ്പറിച്ച് കടന്നകളഞ്ഞ് ബൈക്കിലെത്തിയ സംഘം

അതേസമയം നിരോധനം പിന്‍വലിച്ചാല്‍ വനം വകുപ്പിന്റെ ഓഫിസ് ഉപരോധിക്കുമെന്ന് കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ മഴ വരുന്നു; ബുധനാഴ്ച വരെ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
[masterslider id="10"]

Related posts

Click Here to Follow Us