ഇറിഡിയം വില്‍പ്പനയിലൂടെ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇരകളായി പൂജാരിയും കന്യാസ്ത്രീകളും

ഇറിഡിയം വില്‍പ്പനയിലൂടെ ലാഭം നേടാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ കുടുങ്ങി പൂജാരിയും കന്യാസ്ത്രീകളും. 10 ലക്ഷം രൂപ വീതം ഇടുക്കി, എറണാകുളം ജില്ലകളിലെ ആറു കന്യാസ്ത്രീകളില്‍ നിന്നായി വാങ്ങിയായിരുന്നു തട്ടിപ്പ്.

10 ലക്ഷം നിക്ഷേപിച്ചാല്‍ 10 കോടിയായി തിരിച്ചുനല്‍കുമെന്നായിരുന്നു വാഗ്ദാനം. തുടര്‍ന്ന് ആലപ്പുഴ വീയപുരം സ്വദേശി സജി ഔസേഫിന്റെ നേതൃത്വത്തിലുള്ള സംഘം പണം വാങ്ങിയായിരുന്നു തട്ടിപ്പ് നടത്തിയത്.

  മാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം

ഇത്തരത്തില്‍ മാവേലിക്കര സ്വദേശിയായ പൂജാരിയുടെ പക്കല്‍ നിന്ന് ഒരുകോടി രൂപയാണ് സംഘം കൈപ്പറ്റിയത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടത്തിയ കൂട്ടായ്മകളില്‍ കന്യാസ്ത്രീകളെയും പൂജാരിയെയും പങ്കെടുപ്പിച്ചിരുന്നു.

മലയോരമേഖലയില്‍ നിന്നുള്ള ഡിവൈഎസ്പി റാങ്കുള്ള ഉദ്യോഗസ്ഥനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.പണം ഉടന്‍ കിട്ടുമെന്ന് തട്ടിപ്പിനിരയായവരെ പറഞ്ഞ് പ്രലോഭിപ്പിച്ചാണ് വര്‍ഷങ്ങളായി കൂടെ നിര്‍ത്തിയിരുന്നത്.

റിസര്‍വ് ബാങ്ക് വഴി പണം ലഭിക്കുമ്പോള്‍ ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് തുകയെത്തുമെന്നും പറഞ്ഞിരുന്നു.

കേസുമായി പോയാല്‍ ഇത്രനാളും കാത്തിരുന്ന 10 കോടി രൂപ നഷ്ടപ്പെടുമെന്നും തട്ടിപ്പുകാര്‍ ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചു.സംസ്ഥാനത്ത് പല സംഘങ്ങളായാണ് തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള ഇറിഡിയം തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'നടന്നു പോയാൽ ഇതിലും വേഗം എത്താമായിരുന്നു'; ഔട്ടർ റിംഗ് റോഡിലെ 3 മണിക്കൂർ ട്രാഫിക് ദുരിതം പങ്കുവെച്ച് ബെംഗളൂരു സ്വദേശി, പോസ്റ്റ് വൈറൽ
[masterslider id="10"]

Related posts