ആധുനിക രീതിയില്‍ റസല്‍ മാര്‍ക്കറ്റ് നവീകരണം ആരംഭിച്ച് ജിബിഎ

ബെംഗളൂരു: ശിവാജിനഗറിലെ റസല്‍ മാര്‍ക്കറ്റ് നവീകരിക്കാനുളള നടപടികള്‍ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി(ജിബിഎ) ആരംഭിച്ചു. മാര്‍ക്കറ്റിന്റെ പൈത്യകം നിലനിര്‍ത്തിക്കൊണ്ട് ആധുനിക രീതിയിലാകും വികസിപ്പിക്കുക. നവീകരണത്തിന് കരാര്‍ വിളിക്കാന്‍ ജിബിഎ ചീഫ് കമ്മീഷണര്‍ മഹേശ്വര്‍ റാവു ബെംഗളൂരു സെന്‍ട്രെല്‍ സിറ്റി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. റസല്‍ മാര്‍ക്കറ്റിനെ നഗരത്തിലെ പ്രധാന ജനസൗഹൃദ വിപണിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മഹേശ്വര്‍ റാവു പറഞ്ഞു. മാര്‍ക്കറ്റ് നവീകരിക്കാനുളള വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ശരിയായ ഡ്രെയിനേജ് സംവിധാനങ്ങള്‍ ഉറപ്പാക്കുകയും പാര്‍ക്കിങ് സ്ഥലങ്ങളില്‍ വെളളം കെട്ടിനില്‍ക്കുന്നത് തടയാന്‍ ക്രമീകരണങ്ങള്‍…

Read More

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ് കണ്ടെത്തി; ദുരന്തം ഒഴിവായത് തലനനാരിഴയ്ക്ക്

കാസർകോട്: കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ സ്ലാബ് കയറ്റിവെച്ച നിലയിൽ. റെയിൽവെ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്ന ട്രാക്കിലാണ് കോൺക്രീറ്റ് സ്ലാബ് കയറ്റിവെച്ച നിലയിൽ കണ്ടത്. സംഭവത്തിൽ അട്ടിമറി സാധ്യത തള്ളാതെ പൊലീസ് അന്വേഷണം നടത്തുകയാണ്. സംഭവം ശ്രദ്ധയിൽപ്പെട്ട യാത്രക്കാരും പ്രദേശവാസികളുമാണ് ഉടൻ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചത്. തുടർന്ന് റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി സ്ലാബ് നീക്കം ചെയ്‌തതിനാലാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തിനു പിന്നിൽ ആരാണെന്നത് വ്യക്തമല്ല. കോട്ടിക്കുളം റെയിൽവെ സ്റ്റേഷൻ സൂപ്രണ്ടിൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

Read More

പോലീസിനെ മറികടന്ന് ഹിന്ദു യുവാവിനെ അതിക്രൂരമായി തല്ലികൊന്നു

ഇന്ത്യാ വിരുദ്ധ നിലപാടെടുത്ത യുവനേതാവ് ഉസ്മാൻ ഷെറീഫ് ഹാദിയുടെ മരണത്തെ തുടർന്നുണ്ടായ കലാപത്തിനിടെ ബംഗ്ലദേശിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവം വിവാദമാകുന്നു. മതനിന്ദയാരോപിച്ചാണ് മൈമെൻസിംഗിലെ ഒരു വസ്ത്ര ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ദീപു ചന്ദ്ര ദാസിനെ വ്യാഴാഴ്ച രാത്രി ജനക്കൂട്ടം തല്ലിക്കൊന്നത്. അതേസമയം, ഉസ്മാൻ ഷെറീഫ് ഹാദിയുടെ കൊലപാതകത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാരുടെ നേതൃത്വത്തിൽ രാജ്യത്ത് കലാപം തുടരുകയാണ്. ധാക്കയിൽ പലയിടത്തും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ദീപു ചന്ദ്ര ദാസിനെ തല്ലിക്കൊന്ന ശേഷം ശരീരം ഒരു മരത്തിൽ കെട്ടിയിട്ട് തീകൊളുത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ…

Read More

ഭിന്നശേഷിക്കാരായ കുട്ടികളെ ആക്രമിച്ചു: അധ്യാപക ദമ്പതികൾ ഉൾപ്പെടെ നാല് പേർ ജുഡീഷ്യൽ കസ്റ്റഡിയിൽ

ബെം​ഗളൂരു : ബാഗൽകോട്ടിൽ മാനസിക വൈകല്യമുള്ള കുട്ടികളെ ആക്രമിച്ച കേസിൽ അധ്യാപക ദമ്പതികൾ ഉൾപ്പെടെ നാല് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബാഗൽകോട്ട് ജെഎംഎഫ്‌സി കോടതി ജഡ്ജിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ബാഗൽകോട്ടിലെ നവനഗറിലെ സെക്ടർ 54 ലെ ദിവ്യ ജ്യോതി സ്പെഷ്യൽ നീഡ്‌സ് ആൻഡ് മെന്റലി ഇംപയേഡ് ചിൽഡ്രൻസ് റെസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം നടന്നത്. നവനഗർ പോലീസ് സ്റ്റേഷൻ അധ്യാപക ദമ്പതികളെയും അസിസ്റ്റന്റ് അധ്യാപകരെയും കസ്റ്റഡിയിലെടുത്ത് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ, അധ്യാപകൻ അക്ഷയ് ഹിന്ദുൽക്കർ, ഭാര്യ…

Read More

ബെംഗളൂരുവിലെ വായുവിന്റെ ഗുണനിലവാരം കുത്തനെ ഇടിയുന്നു; ആസ്ത്മയ്ക്കും ഹൃദയ സംബന്ധമായ രോഗങ്ങൾക്കും കാരണമാകുന്നു

ബെംഗളൂരു: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വായുവിന്റെ ഗുണനിലവാരം ഇതിനകം തന്നെ മോശമായി. ബെംഗളൂരുവിലെ വായുവിന്റെ ഗുണനിലവാരവും കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 170 നും 200 നും ഇടയിൽ ചാഞ്ചാടുന്ന വായുവിന്റെ ഗുണനിലവാരം ഇന്ന് 190 ൽ എത്തി. നഗരത്തിലെ വായു മലിനീകരണത്തിന്റെ തോതും വർദ്ധിച്ചു, പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ഇന്ന് ബെംഗളൂരുവിൽ PM2.5 ലെവൽ 112 ൽ എത്തിയപ്പോൾ, PM10 ലെവൽ 155 ആയി കുറഞ്ഞു. സംസ്ഥാനത്തുടനീളം പടരുന്ന തണുപ്പിന്റെ ഫലമായി, കുട്ടികളും പ്രായമായവരും ഉൾപ്പെടെ എല്ലാവരും ഇതിനകം…

Read More

സർക്കാരിന് തിരിച്ചടി: ശബരിമല വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളും അനുബന്ധ റിപ്പോര്‍ട്ടുകളും കേരള ഹൈക്കോടതി റദ്ദാക്കി. പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്ചയിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആകെ 2570 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു തീരുമാനം. ഇതിനുള്ള വിജ്ഞാപനമായിരുന്നു ഇറക്കിയത്. ശബരിമല തീർഥാടകർക്ക് വേണ്ടി ഒരു പുതിയ വിമാനത്താവളം നിർമിക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈ നടപടി ചോദ്യം ചെയ്ത്…

Read More

മുന്നാറിൽ പോയർന്നോ? ഈ സ്ഥലങ്ങളിൽ താപനില മൈനസ് ഡിഗ്രിക്കും താഴെ

മഞ്ഞു പെയ്തു തുടങ്ങിയതോടെ മൂന്നാറിൽ താപനില മൈനസ് ഒന്നിലെത്തി. മൂന്നാർ ടൗണിനു സമീപമുള്ള കന്നിമല, സെവൻമല, വട്ടവട, പാമ്പാടുംഷോല എന്നിവിടങ്ങളിലാണ് ഇന്നലെ പുലർച്ചെ താപനില മൈനസ് ഒന്ന് രേഖപ്പെടുത്തിയത്. മൂന്നാർ ടൗണിൽ താപനില പൂജ്യമായിരുന്നു. നല്ലതണ്ണി, ലക്ഷ്മി, ചെണ്ടുവര എന്നിവിടങ്ങളിലും പൂജ്യം ഡിഗ്രിയായിരുന്നു താപനില. മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളിൽ രണ്ടും സൈലന്റ്‌വാലി, ദേവികുളം, ഗ്യാപ് റോഡ് എന്നിവിടങ്ങളിൽ ഒരു ഡിഗ്രിയായിരുന്നു താപനില. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. തലയാർ, മറയൂർ, കാന്തല്ലൂർ എന്നിവിടങ്ങളിലും താപനില താഴ്ന്നു. പുൽമേടുകൾ മഞ്ഞുപുതഞ്ഞു കിടക്കുന്നതു…

Read More

ഗണഗീതം ആലപിച്ച് ബിജെപി അംഗങ്ങൾ; തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ പൂർത്തിയായി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തെ വിവിധ കോർപ്പറേഷനുകൾ, നഗരസഭകൾ, ത്രിതല പഞ്ചായത്തുകളിലാണ് ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. തിരഞ്ഞെടുപ്പ് നടക്കാത്ത വിഴി‌ഞ്ഞം ഡിവിഷനിലെ അംഗം ഒഴിച്ച് ബാക്കി 100 പേരും സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ 50 അംഗങ്ങളും എൽഡിഎഫിലെ 29 അംഗങ്ങളും യുഡിഎഫിലെ 19 അംഗങ്ങളും 2 സ്വതന്ത്രരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം കോർപ്പറേഷനിൽ മുതിർന്ന അംഗമായ യുഡിഎഫ് പ്രതിനിധി കെ.ആർ. ക്ലീറ്റസാണ് ആദ്യം സത്യപ്രതിജ്ഞചെയ്തത്. തുടർന്ന് ഇദ്ദേഹം മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ…

Read More

ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടി ഇന്ത്യൻ റെയിൽവേ; പുതുക്കിയ നിരക്ക് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ

ഡൽഹി: യാത്രാടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ഡിസംബർ 26 മുതൽ നിരക്ക് വർധന നിലവിൽ വരും. 600 കോടി രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 215 കിലോമീറ്ററിൽ കൂടുതലുള്ള യാത്രക്കാണ് ടിക്കറ്റ് നിരക്ക് വർധനയുണ്ടാവുക. പാസഞ്ചർ ട്രെയിനുകളിൽ ഒരു പൈസയും മെയിൽ/എക്‌സ്പ്രസ് നോൺ എസി, എസി കോച്ചുകളിലെ യാത്രകൾക്ക് കിലോമീറ്ററിന് രണ്ട് പൈസയുമാണ് വർധന. നോൺ എസി കോച്ചിൽ 500 കിലോമീറ്റർ യാത്ര ചെയ്യുന്നവർ 10 രൂപ അധികമായി നൽകണം. സബർബൻ, സീസൺ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചിട്ടില്ല. 2018ന് ശേഷം ഇന്ത്യയിൽ…

Read More

ഇറിഡിയം വില്‍പ്പനയിലൂടെ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇരകളായി പൂജാരിയും കന്യാസ്ത്രീകളും

ഇറിഡിയം വില്‍പ്പനയിലൂടെ ലാഭം നേടാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ കുടുങ്ങി പൂജാരിയും കന്യാസ്ത്രീകളും. 10 ലക്ഷം രൂപ വീതം ഇടുക്കി, എറണാകുളം ജില്ലകളിലെ ആറു കന്യാസ്ത്രീകളില്‍ നിന്നായി വാങ്ങിയായിരുന്നു തട്ടിപ്പ്. 10 ലക്ഷം നിക്ഷേപിച്ചാല്‍ 10 കോടിയായി തിരിച്ചുനല്‍കുമെന്നായിരുന്നു വാഗ്ദാനം. തുടര്‍ന്ന് ആലപ്പുഴ വീയപുരം സ്വദേശി സജി ഔസേഫിന്റെ നേതൃത്വത്തിലുള്ള സംഘം പണം വാങ്ങിയായിരുന്നു തട്ടിപ്പ് നടത്തിയത്. ഇത്തരത്തില്‍ മാവേലിക്കര സ്വദേശിയായ പൂജാരിയുടെ പക്കല്‍ നിന്ന് ഒരുകോടി രൂപയാണ് സംഘം കൈപ്പറ്റിയത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടത്തിയ കൂട്ടായ്മകളില്‍ കന്യാസ്ത്രീകളെയും പൂജാരിയെയും…

Read More
Click Here to Follow Us