ആധുനിക രീതിയില്‍ റസല്‍ മാര്‍ക്കറ്റ് നവീകരണം ആരംഭിച്ച് ജിബിഎ

ബെംഗളൂരു: ശിവാജിനഗറിലെ റസല്‍ മാര്‍ക്കറ്റ് നവീകരിക്കാനുളള നടപടികള്‍ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി(ജിബിഎ) ആരംഭിച്ചു.

മാര്‍ക്കറ്റിന്റെ പൈത്യകം നിലനിര്‍ത്തിക്കൊണ്ട് ആധുനിക രീതിയിലാകും വികസിപ്പിക്കുക.

നവീകരണത്തിന് കരാര്‍ വിളിക്കാന്‍ ജിബിഎ ചീഫ് കമ്മീഷണര്‍ മഹേശ്വര്‍ റാവു ബെംഗളൂരു സെന്‍ട്രെല്‍ സിറ്റി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

റസല്‍ മാര്‍ക്കറ്റിനെ നഗരത്തിലെ പ്രധാന ജനസൗഹൃദ വിപണിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മഹേശ്വര്‍ റാവു പറഞ്ഞു.

  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ

മാര്‍ക്കറ്റ് നവീകരിക്കാനുളള വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

ശരിയായ ഡ്രെയിനേജ് സംവിധാനങ്ങള്‍ ഉറപ്പാക്കുകയും പാര്‍ക്കിങ് സ്ഥലങ്ങളില്‍ വെളളം കെട്ടിനില്‍ക്കുന്നത് തടയാന്‍ ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്തു.

മാര്‍ക്കറ്റ് എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ മാലിന്യം സംസ്‌ക്കരം കാര്യക്ഷമമാക്കാനുളള സൗകര്യങ്ങള്‍ ഒരുക്കും.

അഗ്നിസുരക്ഷാ സംവിധാനങ്ങള്‍, ശുചിമുറി സൗകര്യങ്ങള്‍, നടപ്പാതകള്‍. ക്ലോക്ക് ടവര്‍ രൂപകല്‍പന, മറ്റ് ്‌നുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുള്‍പ്പടെ എല്ലാം ഉയര്‍ന്ന നിലവാരത്തില്‍ നിര്‍വ്വഹിക്കാനാണ് തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts