എടിഎമ്മിലേക്കുള്ള ഏഴുകോടി കവർന്ന കേസിൽ നിർണായക വഴിത്തിരിവ്; ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ; പണപ്പെട്ടികൾ കണ്ടെത്തി

ബെംഗളൂരു : എടിഎമ്മിൽ നിറയ്ക്കുന്നതിനുള്ള പണവുമായിപോയ വാഹനം തടഞ്ഞുനിർത്തി 7.11 കോടി രൂപ കവർന്ന സംഭവത്തിൽ മലയാളി അടക്കം രണ്ടുപേർ പിടിയിൽ.

കാഷ് മനേജ്‌മെന്റ് സർവീസ് (സിഎംഎസ്) സ്ഥാപനത്തിലെ മുൻജീവനക്കാരനായ മലയാളിയും ഗോവിന്ദരാജനഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളുമാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യംചെയ്തുവരുകയാണ്.

അന്തഃസംസ്ഥാന സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സംശയം. കാഷ് മനേജ്‌മെന്റ് സർവീസ് (സിഎംഎസ്) സ്ഥാപനത്തിന്റെ വാഹനത്തിൽനിന്നാണ് കഴിഞ്ഞദിവസം ആറംഗസംഘം പണം തട്ടിയെടുത്തത്.

  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ല വഴിയാണ് കൊള്ളക്കാർ രക്ഷപ്പെട്ടതെന്നാണ് സൂചന. ചിറ്റൂർ ജില്ലയിലെ കുപ്പം താലൂക്കിലെ കുർമാനിപ്പള്ളിയിലെ ഒരു വിജനമായ പ്രദേശത്തിന് സമീപം സിഎംഎസ് വാഹനത്തിൽ പണം നിറയ്ക്കാൻ ഉപയോഗിച്ച പെട്ടികൾ കണ്ടെത്തി.

പണപ്പെട്ടികൾ എറിഞ്ഞു കളഞ്ഞ ശേഷം കൊള്ളക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. ഈ കേസിൽ കൊള്ളയടിക്കപ്പെട്ട ആകെ 7.11 കോടി രൂപയിൽ ഒരു കോടിയിലധികം രൂപയുമായി പ്രതി രക്ഷപ്പെട്ടതായി പോലീസ് കണക്കാക്കുന്നു.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

5 കോടി രൂപ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. പ്രധാന പ്രതിയെ പിടികൂടാൻ പോലീസ് ഒരു കെണി ഒരുക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
[masterslider id="10"]

Related posts