അഞ്ച് വർഷം തികച്ച് ഭരണം തുടരാൻ സിദ്ധരാമയ്യയെ ആംശസിച്ച് ശിവകുമാർ

ബെംഗളൂരു : അഞ്ച് വർഷം തികച്ച് ഭരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ആശംസ നേരുന്നതായി ഡി.കെ.ശിവകുമാർ. വെള്ളിയാഴ്ച ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ശിവകുമാർ സിദ്ധരാമയ്യയുടെ ഭരണത്തിന് ആശംസ നേർന്നത്. ‘ഭരണത്തിൽ അഞ്ച് വർഷം തികക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഞാൻ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. ഞങ്ങളെല്ലാവരും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കും’-ശിവകുമാർ പറഞ്ഞു. തനിക്കും മുഖ്യമന്ത്രിക്കും സമയം ഇനിയുമുണ്ട്. തങ്ങൾ രണ്ടുപേരും ഹൈക്കമാൻഡിനെ അനുസരിക്കുന്നവരാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. സർക്കാരിന്റെ കാലാവധി രണ്ടര വർഷം തികഞ്ഞ സാഹചര്യത്തിൽ നേരത്തെ തീരുമാനിച്ച പോലെ മുഖ്യമന്ത്രിസ്ഥാനം ഡി.കെ.ശിവകുമാറിന് കൈമാറണമെന്ന ആവശ്യമുന്നയിച്ച് ഏതാനും…

Read More

ശബരിമല കൊള്ള; അന്വേഷണം വിഎന്‍ വാസവനിലേക്കും നീളണം; കെ മുരളീധരൻ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം കടകംപള്ളി സുരേന്ദ്രനില്‍ മാത്രം പോരായെന്നും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വിഎന്‍ വാസവനിലേക്കും എത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മാത്രം ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. സര്‍ക്കാരിനും മന്ത്രിക്കും അറിയാവുന്ന കാര്യങ്ങളാണ് അവര്‍ ചെയ്തിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ അന്വേഷണം മന്ത്രിമാരിലേക്കും മുന്‍മന്ത്രിമാരിലേക്കും നീളണം. സ്വര്‍ണം ഇളക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകണമെങ്കില്‍ ബോര്‍ഡ് പ്രസിഡന്റ് മാത്രം വിചാരിച്ചാല്‍ നടക്കില്ല. ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് മന്ത്രി പറയുന്നതെങ്കില്‍ സര്‍ക്കാരും മന്ത്രിയും…

Read More

കാറിൽ ലിഫ്റ്റ് നൽകി വഴിയിൽവെച്ച് കവർച്ച; എൻജിനിയറിങ് വിദ്യാർഥികൾ അടക്കമുള്ള മൂവർ സംഘം പേർ അറസ്റ്റിൽ

ബെംഗളൂരു: ബസ് സ്റ്റാൻഡുകൾക്ക് സമീപം വാഹനം കാത്തിരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് കവർച്ചനടത്തുന്ന മൂവർ സംഘത്തെ മണ്ഡ്യപോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ പ്രശസ്ത എൻജിനിയറിങ് കോളേജിലെ ഏഴാം സെമസ്റ്റർ വിദ്യാർഥികളായ കിരൺ, കുശാൽബാബു, അതേ സ്ഥാപനത്തിലെ മറ്റൊരു വിദ്യാർഥിയുടെ സഹോദരനായ ഗോകുൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഡിഎസ്‌പി ലക്ഷ്മിനാരായണ അറിയിച്ചു. ബസ്‌സ്റ്റാൻഡുകൾക്ക് സമീപം വാഹനം കാത്തിരിക്കുന്ന യാത്രക്കാർക്ക് കാറിൽ ലിഫ്റ്റ് നൽകി വഴിയിൽവെച്ച് കവർച്ച നടത്തുന്ന രീതിയാണ് ഇവർക്ക്. ഒക്ടോബർ മാസം മുതൽ മൂവരും ഈ പ്രവർത്തനം നടത്തുന്നുണ്ടെന്ന് ഡിസിപി അറിയിച്ചു. മാണ്ഡ്യയിൽ കഴിഞ്ഞദിവസം രാത്രി…

Read More

എടിഎമ്മിലേക്കുള്ള ഏഴുകോടി കവർന്ന കേസിൽ നിർണായക വഴിത്തിരിവ്; ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ; പണപ്പെട്ടികൾ കണ്ടെത്തി

ബെംഗളൂരു : എടിഎമ്മിൽ നിറയ്ക്കുന്നതിനുള്ള പണവുമായിപോയ വാഹനം തടഞ്ഞുനിർത്തി 7.11 കോടി രൂപ കവർന്ന സംഭവത്തിൽ മലയാളി അടക്കം രണ്ടുപേർ പിടിയിൽ. കാഷ് മനേജ്‌മെന്റ് സർവീസ് (സിഎംഎസ്) സ്ഥാപനത്തിലെ മുൻജീവനക്കാരനായ മലയാളിയും ഗോവിന്ദരാജനഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളുമാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യംചെയ്തുവരുകയാണ്. അന്തഃസംസ്ഥാന സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സംശയം. കാഷ് മനേജ്‌മെന്റ് സർവീസ് (സിഎംഎസ്) സ്ഥാപനത്തിന്റെ വാഹനത്തിൽനിന്നാണ് കഴിഞ്ഞദിവസം ആറംഗസംഘം പണം തട്ടിയെടുത്തത്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ല വഴിയാണ് കൊള്ളക്കാർ രക്ഷപ്പെട്ടതെന്നാണ് സൂചന. ചിറ്റൂർ ജില്ലയിലെ കുപ്പം താലൂക്കിലെ കുർമാനിപ്പള്ളിയിലെ ഒരു വിജനമായ…

Read More

സഫാരി നിർത്തലാക്കിയതോടെ വരുമാനം കുറഞ്ഞ് വിനോദസഞ്ചാരമേഖല

ബെംഗളൂരു : ബന്ദിപ്പുർ, നാഗർഹോളെ വന്യജീവി സങ്കേതത്തിലെ സഫാരി നിർത്തലാക്കിയതിനെത്തുടർന്ന് വരുമാനം കുറഞ്ഞ് ടൂറിസം മേഖല. വന്യജീവി ആക്രമണങ്ങൾക്ക് ടൂറിസം വാഹനങ്ങൾ കാരണമായേക്കാമെന്ന ആശങ്കയെത്തുടർന്നാണ് ഇവിടെയുള്ള സഫാരി സർവീസുകൾ നവംബർ എട്ടു മുതൽ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചതായി വനം മന്ത്രി ഈശ്വർ ബി. ഖൻഡ്രെ അറിയിച്ചത്. സരഗൂർ താലൂക്കിലെ ബന്ദിപ്പുർ വനമേഖലയുടെ അതിർത്തിയിലുള്ള ഗ്രാമങ്ങളിൽ കടുവ ആക്രമണങ്ങളിൽ മൂന്ന് പേർ മരിക്കുകയും ഒരു കർഷകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്നാണ് സർക്കാർ തീരുമാനം. ഇതോടെ ടൂറിസം മേഖലയിൽ വരുമാനം കുത്തനെ കുറഞ്ഞെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതോടെ…

Read More

സത്യസായി ബാബയുടെ നൂറാം ജന്മദിനാഘോഷങ്ങൾ ; രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഇന്നെത്തും

പുട്ടപർത്തി: സത്യസായി ബാബയുടെ നൂറാം ജന്മദിനം ആഘോഷിക്കാനൊരുങ്ങി പുട്ടപർത്തി. ഞായറാഴ്ചയാണ് ജന്മദിനം. ആഘോഷത്തിൽ പങ്കെടുക്കാൻ ‘സായി റാം’ മന്ത്രമുരുവിട്ട് ആയിരങ്ങളെത്തിയതോടെ തീർഥാടനനഗരിയായ പുട്ടപർത്തി ഭക്തിസാന്ദ്രമായി. വർണശബളമായ അലങ്കാരങ്ങൾക്കൊണ്ടും ഭക്തിഗാനങ്ങളും മന്ത്രോച്ചാരണങ്ങളും ഉച്ചഭാഷിണിയിലൂടെ ഒഴുകി നിറഞ്ഞും സായി ബാബയുടെ മഹാസമാധി ഉൾപ്പെടുന്ന പ്രശാന്തിനിലയം ആഘോഷത്തിമിർപ്പിലമർന്നു. കേരളത്തിൽനിന്നുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും ഭക്തരെത്തി. ആഘോഷത്തിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമുവും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും ശനിയാഴ്ച പുട്ടപർത്തിയിലെത്തും. രാവിലെ പ്രശാന്തി നിലയത്തിലെത്തുന്ന രാഷ്ട്രപതി സത്യസായി ബാബയുടെ മഹാസമാധി സന്ദർശിക്കും. ഉച്ചയ്ക്കുശേഷമാണ് ഉപരാഷ്ട്രപതിയെത്തുക. വൈകീട്ട് നാലിന് പ്രശാന്തിനിലയത്തിലെ പൂർണചന്ദ്ര…

Read More
Click Here to Follow Us