ബെംഗളൂരു : അഞ്ച് വർഷം തികച്ച് ഭരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ആശംസ നേരുന്നതായി ഡി.കെ.ശിവകുമാർ. വെള്ളിയാഴ്ച ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ശിവകുമാർ സിദ്ധരാമയ്യയുടെ ഭരണത്തിന് ആശംസ നേർന്നത്. ‘ഭരണത്തിൽ അഞ്ച് വർഷം തികക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഞാൻ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. ഞങ്ങളെല്ലാവരും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കും’-ശിവകുമാർ പറഞ്ഞു. തനിക്കും മുഖ്യമന്ത്രിക്കും സമയം ഇനിയുമുണ്ട്. തങ്ങൾ രണ്ടുപേരും ഹൈക്കമാൻഡിനെ അനുസരിക്കുന്നവരാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
സർക്കാരിന്റെ കാലാവധി രണ്ടര വർഷം തികഞ്ഞ സാഹചര്യത്തിൽ നേരത്തെ തീരുമാനിച്ച പോലെ മുഖ്യമന്ത്രിസ്ഥാനം ഡി.കെ.ശിവകുമാറിന് കൈമാറണമെന്ന ആവശ്യമുന്നയിച്ച് ഏതാനും കോൺഗ്രസ് എംഎൽഎമാർ ഡൽഹിയിലെത്തി ഹൈക്കമാൻഡിനെ കണ്ടിരുന്നു. ഡി.കെ.ശിവകുമാറിനെ അനുകൂലിക്കുന്ന എംഎൽഎമാരാണിവർ. ഇതേപ്പറ്റി ചോദിച്ചപ്പോഴാണ് ശിവകുമാർ സിദ്ധരാമയ്യയെ അനുകൂലിച്ച് സംസാരിച്ചത്.
മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ സിദ്ധരാമയ്യ തീരുമാനിച്ചുണ്ടെന്നും ഇത് മനസ്സിൽവെച്ചാണ് എംഎൽഎമാർ ഹൈക്കമാൻഡിനെ കാണാൻ പോയതെന്നും ശിവകുമാർ പറഞ്ഞു.
എല്ലാവരും മന്ത്രിമാരാകാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഇതിനായി ഹൈക്കമാൻഡിനെ കാണാൻ പോകുന്നത് തെറ്റല്ലെന്നും എംഎൽഎമാരെ അനുകൂലിച്ച് ശിവകുമാർ പറഞ്ഞു. അത് എംഎൽഎമാരുടെ അവകാശമാണെന്നും വ്യക്തമാക്കി. പാർട്ടിക്കകത്ത് താൻ ഗ്രൂപ്പുണ്ടാക്കുന്നയാളല്ലെന്നും ശിവകുമാർ പറഞ്ഞു. ‘140 എംഎൽഎമാരും എന്റെ എംഎൽഎമാരാണ്. ഗ്രൂപ്പുണ്ടാക്കുകയെന്നത് എന്റെ രക്തത്തിലുള്ള കാര്യമല്ല.’- അദ്ദേഹം പറഞ്ഞു.ഹൈക്കമാൻഡിനെ അനുസരിക്കുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
